ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 23 ഞായർ മുതൽ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്‌ട്രിക് ഫീഡർ ബസ് സർവീസ് ഉണ്ടായിരിക്കും. രാവിലെ 6.30 മുതൽ രാത്രി 8 വരെ 30 മിനുട്ട് ഇടവേളയിലായിരിക്കും സർവീസ് നടത്തുക. ശനിയാഴ്ച്ച മുതൽ കൊച്ചി മെട്രോ അധിക സർവിസ് ഓണത്തോടനുബന്ധിച്ച് കൊച്ചി മെട്രോ റെയിൽ അധിക ട്രെയിൻ സർവീസുകൾ ശനിയാഴ്ച്ച(ഓഗസ്റ്റ് 22) മുതൽ ആരംഭിക്കും.2026 ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ തിരക്കുള്ള സമയങ്ങളിൽ 6.45 മിനിട്ട് ഇടവേളയിൽ 4 അധിക സർവീസുകൾ നടത്തും. 2026 ഓഗസ്റ്റ് 23 ഞായറാഴ്ച്ച 2 ട്രെയിനുകൾ കൂടുലായി സർവീസ് നടത്തും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 7. 13 മിനിട്ട് ഇടവേളയിൽ 8 അധിക ട്രിപുകളാകും ഞായറാഴ്ച്ച ഉണ്ടാകുക. ഈ ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്നും കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.







