06:53pm 10 November 2026
NEWS
കളമശ്ശേരി രാജഗിരിയിൽ മെട്രോ ഫീഡർ ബസ് സർവീസ്
01/08/2025  03:45 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരി രാജഗിരിയിൽ മെട്രോ ഫീഡർ ബസ് സർവീസ്

കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ (ഓട്ടോണമസ്) നവചരിത്രം കുറിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ ക്യാമ്പസ് ഇലക്ട്രിക് മെട്രോ ഫീഡർ ബസ് സർവീസ് ആരംഭിച്ചു. രാജഗിരി വിദ്യാർഥികളെയും സ്റ്റാഫിനെയും വഹിച്ചുകൊണ്ട് 8:40 നാണ് ക്യാമ്പസിലേക്ക് ഫീഡർ ബസ് എത്തിച്ചേരുന്നത്. കൊച്ചിയിലെ എസ്. എച്ച്. സി. എം. ഐ. പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യാളും മാനേജരുമായ റവ. ബെന്നി നൽക്കര സിഎംഐ ആണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. ആർസിഎസ്എസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സാജു എം ഡി , അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ്, അസിസ്റ്റൻറ് ഡയറക്ടർ റവ. ഡോ. ഷിൻഡോ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഫാ. റിൻ്റിൽ മാത്യു, ഡീൻ ഓഫ് സ്റ്റുഡൻസ് അഫയേഴ്സ് ഡോ. ആൻ ബേബി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെഎംആർഎൽ ഇലക്ട്രിക് ഫീഡർ ബസ്സുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനായി രാജഗിരി ഒരു പബ്ലിക് ട്രാൻസ്പോർട്ട് സ്കോളർഷിപ്പ് പദ്ധതി അവതരിപ്പിച്ചു. ഇതുപ്രകാരം  യാത്രാ തുകയുടെ  50% ചെലവും രാജഗിരി കോളേജ് വഹിക്കുന്നതായിരിക്കും. കൂടാതെ, ഒരു ഭാഗ്യ സമ്മാനം കന്നി മെട്രോ ഫീഡർ ബസ് യാത്രക്കാർക്ക് ആയി രാജഗിരി ഒരുക്കിയിരുന്നു. സ്റ്റാഫ് അംഗം മുഹമ്മദ്, വിദ്യാർഥിയായ മാധവ് അനിൽ എന്നിവർ ഭാഗ്യ സമ്മാന വിജയികളായി.  രാജഗിരിയിലെ എംബഡഡ് ക്രൂ ഫ്ലാഷ് മോബ് നടത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img