01:30am 05 November 2026
NEWS
മെട്രോ പാത നിര്‍മ്മാണം പാലാരിവട്ടം ഭാഗത്ത് ഗതാഗതം വഴിതിരിച്ചുവിടും
03/11/2026  08:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മെട്രോ പാത നിര്‍മ്മാണം പാലാരിവട്ടം ഭാഗത്ത് ഗതാഗതം വഴിതിരിച്ചുവിടും

കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ചിന് സമീപം പൈലിംഗ് പ്രവൃത്തികള്‍ നടത്തുന്നതിനാല്‍, ശ്രീനാരായണ ജംഗ്ഷന്‍(S.N. ജംഗ്ഷന്‍) മുതല്‍ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് വരെയുള്ള റോഡ് ഭാഗം താല്‍ക്കാലികമായി അടച്ചിടും. 

ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ S.N. ജംഗ്ഷനില്‍ നിന്ന് പാലാരിവട്ടം ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കലൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.

കൊച്ചി മെട്രോ അധികൃതരും കൊച്ചി സിറ്റി പോലീസ് അസി.കമ്മീഷണറും സംയുക്തമായി സ്ഥലം സന്ദര്‍ശിച്ച് വിശദമായി പരിശോധിച്ചാണ് ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ തീരുമാനിച്ചത്. ഗതാഗതം വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ച(2026 നവംബര്‍ 4) റോഡ് താല്‍ക്കാലികമായി അടയ്ക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ മെട്രോ അധികൃതര്‍ നടത്തും.  വ്യാഴാഴ്ച്ച മുതല്‍ ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടും. തുടര്‍ന്ന് ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടാകും.  

പൊതുജനങ്ങള്‍ ഈ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അഭ്യര്‍ത്ഥിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img