കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം സെന്റ് മാര്ട്ടിന് ചര്‍ച്ചിനു സമീപം പൈലിംഗ് പ്രവൃത്തികള്‍ നടത്തുന്നതിനാല്‍, ശ്രീനാരായണ ജംഗ്ഷന്(S.N. ജംഗ്ഷന്) മുതല്‍ സെന്റ് മാര്ട്ടിന് ചര്‍ച്ച് വരെയുള്ള റോഡിൽ താല്‍ക്കാലിക ഗതാഗത നിയന്ത്രണം വെള്ളിയാഴ്ച്ച (2026 നവംബർ 6) മുതൽ.
ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്കുള്ള വാഹനങ്ങള്‍ S.N. ജംഗ്ഷനില്‍ നിന്ന് പാലാരിവട്ടം ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞു പോകേണ്ടതാണ്.
ഗതാഗതം വഴിതിരിച്ചു വിടുന്നതിൻ്റെ ഭാഗമായി വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് ട്രയൽ റൺ നടത്തി. കൊച്ചി മെട്രോ റെയിൽ അധികൃതരും സിറ്റി പോലീസ് അസി.കമ്മീഷണറും ട്രയൽ റൺ നിരീക്ഷിച്ചു. ഒരു മാസത്തേക്കാണ് ഈ ഭാഗത്തു ഗതാഗത നിയന്ത്രണം ഉണ്ടാകുക.
പൊതുജനങ്ങള്‍ ഈ ഗതാഗത ക്രമീകരണങ്ങളോടു സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അഭ്യര്‍ത്ഥിക്കുന്നു.








