02:17am 06 November 2026
NEWS
മെട്രോ പാത നിര്‍മ്മാണം പാലാരിവട്ടം ഭാഗത്ത് ഗതാഗത ക്രമീകരണം വെള്ളിയാഴ്ച്ച മുതൽ
05/11/2026  08:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മെട്രോ പാത നിര്‍മ്മാണം പാലാരിവട്ടം ഭാഗത്ത് ഗതാഗത ക്രമീകരണം വെള്ളിയാഴ്ച്ച മുതൽ

കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ചിനു സമീപം പൈലിംഗ് പ്രവൃത്തികള്‍ നടത്തുന്നതിനാല്‍, ശ്രീനാരായണ ജംഗ്ഷന്‍(S.N. ജംഗ്ഷന്‍) മുതല്‍ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് വരെയുള്ള റോഡിൽ  താല്‍ക്കാലിക ഗതാഗത നിയന്ത്രണം വെള്ളിയാഴ്ച്ച (2026 നവംബർ 6) മുതൽ. 

ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്കുള്ള വാഹനങ്ങള്‍ S.N. ജംഗ്ഷനില്‍ നിന്ന് പാലാരിവട്ടം ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞു  പോകേണ്ടതാണ്.

ഗതാഗതം വഴിതിരിച്ചു വിടുന്നതിൻ്റെ ഭാഗമായി വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് ട്രയൽ റൺ നടത്തി. കൊച്ചി മെട്രോ റെയിൽ അധികൃതരും സിറ്റി പോലീസ് അസി.കമ്മീഷണറും ട്രയൽ റൺ നിരീക്ഷിച്ചു. ഒരു മാസത്തേക്കാണ് ഈ ഭാഗത്തു  ഗതാഗത നിയന്ത്രണം ഉണ്ടാകുക.  

പൊതുജനങ്ങള്‍ ഈ ഗതാഗത ക്രമീകരണങ്ങളോടു സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img