NEWS
ചെക്ക് തുക അടയ്ക്കാൻ ഇനി 'മെട്രാഷ്': പബ്ലിക് പ്രോസിക്യൂഷനുമായി കൈകോർത്ത് ആഭ്യന്തര മന്ത്രാലയം
07/09/2026 12:06 PM IST
nila

ദോഹ:ചെക്കുകളുമായി ബന്ധപ്പെട്ട തുകകൾ വളരെ എളുപ്പത്തിൽ അടച്ചുതീർക്കുന്നതിനായി 'മെട്രാഷ്' (Metrash) ആപ്ലിക്കേഷനിൽ പുതിയ ഇ-സേവനത്തിന് തുടക്കമിട്ടു. ഖത്തർ ആഭ്യന്തര മന്ത്രാലയവും പബ്ലിക് പ്രോസിക്യൂഷനും സംയുക്തമായി ഏകോപിപ്പിച്ചാണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 'ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് ഓഫ് ജഡ്ജ്‌മെന്റ്‌സ്' വഴിയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഇതിലൂടെ പണമിടപാടുകൾ നടത്താൻ സാധിക്കും.
നിയമനടപടികളും സേവനങ്ങളും കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഇ-സേവനം നടപ്പിലാക്കിയിട്ടുള്ളത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










