12:58pm 12 November 2026
NEWS
മെട്രാഷ് ‘കമ്യൂണിക്കറ്റ് വിത്ത് അസ്’: പരാതികൾ സമർപ്പിക്കാൻ സൗകര്യം
31/12/2025  11:37 AM IST
nila
മെട്രാഷ് ‘കമ്യൂണിക്കറ്റ് വിത്ത് അസ്’: പരാതികൾ സമർപ്പിക്കാൻ സൗകര്യം

 

ദോഹ:സുരക്ഷാ സേവന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിയമ ലംഘനങ്ങളും അറിയിക്കാൻ മെട്രാഷ് ആപ്പിലെ ‘കമ്യൂണിക്കറ്റ് വിത്ത് അസ്’ സൗകര്യം പരമാവധിഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ) പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.
സുരക്ഷാ സേവന കമ്പനികളുടെ നിയമലംഘനങ്ങൾ, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സുരക്ഷാ/നിരീക്ഷണ സ്ഥാപനങ്ങൾ, സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന കമ്പനികൾ എന്നിവക്കെതിരെയാണ് ഈ സൗകര്യം വഴി പരാതി നൽകാൻ കഴിയുക. മെട്രാഷ് ആപ്പിന്റെ ഹോം സ്‌ക്രീനിൽ നിന്ന് ‘Communicate with Us’ തിരഞ്ഞെടുക്കുക, തുടർന്ന് ‘Complaints’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പരാതിയുടെ തരം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം വിവരങ്ങളുടെ സാധുത അംഗീകരിച്ച് ‘Next’ ക്ലിക്ക് ചെയ്‌താൽ പരാതി സമർപ്പണം പൂർത്തിയാകും.ആഭ്യന്തര മന്ത്രാലയം നൽകുന്ന 400-ലധികം സേവനങ്ങൾ ലഭ്യമാക്കുന്ന മെട്രാഷ് ആപ്പ് സൗജന്യവും സുരക്ഷിതവും എൻക്രിപ്റ്റഡ് സേവനങ്ങളുമാണ് നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img