07:44pm 17 September 2026
NEWS
തൊഴിൽ ഉപേക്ഷിക്കലും വിസ ലംഘനവും റിപ്പോർട്ട് ചെയ്യാൻ 'മെട്രാഷ്' ആപ്പ്: ആഭ്യന്തര മന്ത്രാലയം
17/09/2026  12:08 PM IST
nila
തൊഴിൽ ഉപേക്ഷിക്കലും വിസ ലംഘനവും റിപ്പോർട്ട് ചെയ്യാൻ മെട്രാഷ് ആപ്പ്: ആഭ്യന്തര മന്ത്രാലയം

​ദോഹ:തൊഴിലുടമകൾക്ക് തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു പോകുന്നതും (Job Abandonment) വിസ നിയമലംഘനങ്ങളും എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനായി 'മെട്രാഷ്' (Metrash) ആപ്പിൽ സൗകര്യമൊരുക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക 'X' പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.​മെട്രാഷ് ആപ്പിന്റെ ഹോം പേജിൽ നിന്ന് 'Security' സെക്ഷൻ തിരഞ്ഞെടുത്ത ശേഷം 'Reports of the Search and Follow-up Department' എന്നതിലേക്ക് പ്രവേശിക്കുക. ജോലി ഉപേക്ഷിച്ചു പോയ സംഭവങ്ങളാണെങ്കിൽ 'Report Job Abandonment' എന്ന് സെലക്ട് ചെയ്ത് നിയമലംഘനം നടത്തിയ ആളുടെ വ്യക്തിഗത ഐഡി (Personal Number) നമ്പർ നൽകണം. ഇനി വിസയുടെ ലക്ഷ്യത്തിന് വിപരീതമായ ലംഘനങ്ങളാണെങ്കിൽ 'Report Purpose Violation' എന്ന് സെലക്ട് ചെയ്ത് വിസ നമ്പർ നൽകിയ ശേഷം തൊഴിലുടമയുടെ സ്ഥാപന വിവരങ്ങളും മറ്റ് വിശദാംശങ്ങളും കൃത്യമായി പൂരിപ്പിച്ച് 'Next' നൽകേണ്ടതാണ്.
നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ അപേക്ഷ വിജയകരമായി സമർപ്പിച്ച സന്ദേശം സ്ക്രീനിൽ തെളിയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img