
ദോഹ:തൊഴിലുടമകൾക്ക് തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു പോകുന്നതും (Job Abandonment) വിസ നിയമലംഘനങ്ങളും എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനായി 'മെട്രാഷ്' (Metrash) ആപ്പിൽ സൗകര്യമൊരുക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക 'X' പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.മെട്രാഷ് ആപ്പിന്റെ ഹോം പേജിൽ നിന്ന് 'Security' സെക്ഷൻ തിരഞ്ഞെടുത്ത ശേഷം 'Reports of the Search and Follow-up Department' എന്നതിലേക്ക് പ്രവേശിക്കുക. ജോലി ഉപേക്ഷിച്ചു പോയ സംഭവങ്ങളാണെങ്കിൽ 'Report Job Abandonment' എന്ന് സെലക്ട് ചെയ്ത് നിയമലംഘനം നടത്തിയ ആളുടെ വ്യക്തിഗത ഐഡി (Personal Number) നമ്പർ നൽകണം. ഇനി വിസയുടെ ലക്ഷ്യത്തിന് വിപരീതമായ ലംഘനങ്ങളാണെങ്കിൽ 'Report Purpose Violation' എന്ന് സെലക്ട് ചെയ്ത് വിസ നമ്പർ നൽകിയ ശേഷം തൊഴിലുടമയുടെ സ്ഥാപന വിവരങ്ങളും മറ്റ് വിശദാംശങ്ങളും കൃത്യമായി പൂരിപ്പിച്ച് 'Next' നൽകേണ്ടതാണ്.
നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ അപേക്ഷ വിജയകരമായി സമർപ്പിച്ച സന്ദേശം സ്ക്രീനിൽ തെളിയും.










