09:20pm 28 August 2026
NEWS
മെത്താംഫെറ്റമിനുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ
28/07/2025  08:04 AM IST
nila
മെത്താംഫെറ്റമിനുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ

പാലക്കാട് മെത്താംഫെറ്റമിനുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി.ആൻസി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്. 53.950 ഗ്രാം മെത്താംഫെറ്റമിനാണ് ഇവരിൽ‌ നിന്നും പിടിച്ചെടുത്തത്. ആൻസിയാണ് ബെംഗളൂരുവിൽനിന്ന് ലഹരിമരുന്ന് എത്തിച്ചത്. ആൻസിയിൽനിന്നു മെത്താംഫെറ്റമിൻ വാങ്ങാനെത്തിയതായിരുന്നു നൂറയും മുഹമ്മദ് സ്വാലിഹും. 

മുണ്ടൂർ പൊരിയാനിയിൽ  ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് ലഹരിവിരുദ്ധ സ്ക്വാഡും കോങ്ങാട് പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. മലപ്പുറം സ്വദേശികൾ യാത്ര ചെയ്ത കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

 2024 ൽ പാലക്കാട് സൗത്ത് പൊലീസ് ആൻസിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്തു തുടരുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img