NEWS
തുറന്ന പ്രദേശങ്ങളിലെ ക്യാമ്പുകൾക്ക് കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം
16/12/2025 11:20 AM IST
nila

ദോഹ:വരാനിരിക്കുന്ന ദിവസങ്ങളിൽ കാലാവസ്ഥയിൽ വ്യതിയാനങ്ങൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റുവീശലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, തുറന്ന പ്രദേശങ്ങളിലുള്ള ഫാം, ക്യാമ്പ് ഉടമകൾക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.ശക്തമായ കാറ്റുവീശലിനെതിരെ കൂടാരങ്ങളും അനുബന്ധ സൗകര്യങ്ങളും സുരക്ഷിതമായി ഉറപ്പാക്കണമെന്ന് വകുപ്പ് നിർദേശിച്ചു. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ആളുകളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും അറിയിച്ചു.എക്സ് (X) പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറപ്പെടുവിച്ച അറിയിപ്പിൽഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിലൂടെ മാത്രം പിന്തുടരണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










