
അപേക്ഷിക്കുന്നയാള്‍ക്ക് 18 വയസ്സ് തികഞ്ഞോ എന്നും നോക്കിയ ശേഷമായിരിക്കും അക്കൗണ്ട് വേരിഫൈ ചെയ്യുക
ഇനിമുതൽ ഫെയ്സ്ബുക്ക്/ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് പണം നൽകി വേരിഫിക്കേഷൻ സീൽ വാങ്ങാം. മറ്റാരും തട്ടിയെടുക്കാതെ ഉപയോഗിക്കാനായാണ് ‘മെറ്റാ വേരിഫൈഡ്’ സീലുകൾ നൽകുന്നതെന്നാണ് മെറ്റയുടെ വിശദീകരണം. 699 രൂപയാണ് ഇതിനായി പ്രതിമാസം കമ്പനി ഈടാക്കുന്നത്. ഇന്ത്യ, ബ്രിട്ടൻ, കാനഡ, ബ്രസീൽ എന്നീ രാജ്യങ്ങളിലുള്ള അക്കൗണ്ടുകളാണ് വേരിഫൈ ചെയ്യാൻ സംവിധാനമുള്ളത്.
വേരിഫൈഡ് അക്കൗണ്ട് വേണ്ടവർ സർക്കാർ നൽകിയിരിക്കുന്ന, ഫോട്ടോ പതിച്ച ഐഡി പ്രൂഫ് തന്നെ സമർപ്പിക്കണം. അപേക്ഷിക്കുന്നയാൾക്ക് 18 വയസ്സ് തികഞ്ഞോ എന്നും നോക്കിയ ശേഷമായിരിക്കും അക്കൗണ്ട് വേരിഫൈ ചെയ്യുക. ഐഡിപ്രൂഫിലെ ഫോട്ടോയും ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഉള്ള പ്രൊഫൈൽ ചിത്രവുമായി ഒത്തുനോക്കിയ ശേഷമായിരിക്കും വേരിഫൈഡ് ചിഹ്നം നൽകുക.
ഏത് അക്കൗണ്ട് ആണ് വേരിഫൈ ചേയ്യേണ്ടത് എന്ന് തീരുമാനിച്ച ശേഷം ഏതുരീതിയിലാണ് പണമടയ്ക്കുക എന്ന കാര്യം തീരുമാനിക്കണം. മെറ്റ അപേക്ഷ തള്ളിക്കളഞ്ഞാൽ, അടയ്ക്കുന്ന പണം തിരിച്ചു കിട്ടും. ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ എത്ര പോസ്റ്റുകൾ ഇട്ടിട്ടുണ്ട് എന്നും അവ സജീവമായി ഉപയോഗിക്കുന്നുണ്ടോ എന്നും കമ്പനി നോക്കും.













