05:58pm 18 April 2026
NEWS
മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം.ഒരുക്കങ്ങൾ തൃപ്തികരമെന്ന് ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര
23/09/2025  07:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം.ഒരുക്കങ്ങൾ തൃപ്തികരമെന്ന് ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര

കൊച്ചി: ലയണൽ മെസ്സിയും ലോകകപ്പ് നേടിയ അർജന്റീന ടീമും കൊച്ചിയിൽ എത്തുന്നതിന്റെഭാഗമായുള്ള ഒരുക്കങ്ങളിൽ തൃപ്തിയെന്ന് അർജന്റീന ടീം മാനേജർ.ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷംസംസാരിക്കുകയായിരുന്നു ഹെക്ടർ ഡാനിയൽ കബ്രേര. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽവലിയ  സ്വീകരണമാണ്കബ്രേരക്ക്നൽകിയത്.മെസിപ്പട പറന്നിറങ്ങുന്ന വിമാനത്താവളത്തിലെ സൗകര്യങ്ങൾ അദ്ദേഹംപരിശോധിച്ചു.

ഹോളിഡേ ഇൻഹോട്ടലിൽ  കായികമന്ത്രി വി. അബ്ദുറഹ്മാനുമായിഅദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉയർന്നതല യോഗത്തിൽ  റിപ്പോർട്ടർ ടി.വി ചെയർമാൻ റോജി അഗസ്റ്റിൻ, മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ, വൈസ് ചെയർമാൻ ജോസ് കുട്ടി അഗസ്റ്റിൻ, എന്നിവർ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.

തുടർന്ന്, മത്സരം നടത്തുന്ന കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിലെസൗകര്യങ്ങളും വിലയിരുത്തി.സൗകര്യങ്ങളിൽ ഹെക്ടർ ഡാനിയൽ ഗബ്രേര സന്തോഷം അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു.മത്സരത്തിന് മുൻപ് പരമാവധി  കാണികളെഉൾക്കൊള്ളിക്കാവുന്ന തരത്തിൽ സ്റ്റേഡിയം പൂർണ സജ്ജമാക്കുമെന്ന് റിപ്പോർട്ടർ ടി വി എംഡിആന്റോ അഗസ്റ്റിൻ അറിയിച്ചു. ഫിഫ നിഷ്കർഷിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ളസജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് റിപ്പോർട്ടർ ചെയർമാൻ റോജി അഗസ്റ്റിൻ അറിയിച്ചു.മെസിയുടേയും സംഘത്തിന്റെയും കേരളത്തിലേക്കുള്ളവരവ് ആഘോഷമാക്കി മാറ്റുമെന്ന്വൈസ് ചെയർമാൻ ജോസ് കുട്ടി അഗസ്റ്റിൻ വ്യക്തമാക്കി. സാധാരണക്കാർക്കും മെസിയെ കാണാൻ അവസരമൊരുക്കും.റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടനുണ്ടാകും.മെസിയെക്കൂടാതെ അർജന്റീന ടീമിൽ ആരൊക്കെ കളിക്കുന്നതിലുംപ്രഖ്യാപനം ഉടനുണ്ടാകും.

മത്സരത്തീയതിയും എതിർ ടീം ആരെന്നതുംമുഖ്യമന്ത്രി പിണറായി വിജയൻ വരും ദിവസങ്ങളിൽപ്രഖ്യാപിക്കുമെന്ന് മന്ത്രി വി അബ്ദു റഹ്മാൻഅറിയിച്ചു.കേരള മണ്ണിൽ ആദ്യമായി ലയണൽ മെസ്സിയും അർജന്റീന ദേശീയ ടീമും എത്തുന്നത് ചരിത്രനിമിഷം, കേരളത്തെ ആഗോള കായിക ഭൂപടത്തിൽ അടയാളപ്പെടുത്തും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img