02:20am 01 September 2026
NEWS
യമൻ പ്രസിഡൻഷ്യൽ കൗൺസിൽ ചെയർമാനിൽ നിന്ന് അമീറിന് സന്ദേശം
31/08/2026  10:31 AM IST
nila
യമൻ പ്രസിഡൻഷ്യൽ കൗൺസിൽ ചെയർമാനിൽ നിന്ന് അമീറിന് സന്ദേശം

 


​ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് യമനിലെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റശാദ് മുഹമ്മദ് അൽ അലിമിയിൽ നിന്ന് ലിഖിത സന്ദേശം ലഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അത് കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ചും പരാമർശിക്കുന്നതാണ് സന്ദേശം.
​ഖത്തർ സന്ദർശനത്തിനെത്തിയ യമൻ വിദേശകാര്യ മന്ത്രി ഡോ. അഫ്രഹ് അൽ സൂബയിൽ നിന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയാണ് അമീറിനുള്ള സന്ദേശം ഏറ്റുവാങ്ങിയത്. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിലാണ് സന്ദേശം കൈമാറിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img