NEWS
എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു
28/11/2025 06:34 AM IST
nila

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്(ഇഡി) കസ്റ്റഡിയിലെടുത്തു. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇഡിയുടെ നടപടി. ഓസ്‌ട്രേലിയയിലേക്ക് പോകാൻ എത്തിയ ഫസൽ ഗഫൂറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് നാടകീയമായാണ് ഇഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിൽ എടുത്ത ഫസൽ ഗഫൂറിനെ കൊച്ചി ഇ ഡി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. നേരത്തെ പല തവണ ഫസൽ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. എന്നാൽ ഇ ഡി ക്ക് മുന്നിൽ ഹാജരാകാത്തതിനാൽ ഇന്ന് വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











