
ദോഹ: എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ, സ്കൂളിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളും മുൻപ്രസിഡന്റുമായിരുന്ന ഹൈദർ ഹാജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അനുശോചന യോഗം സംഘടിപ്പിച്ചു.എം.ഇ.എസ് മാനേജ്മെന്റ് നേതൃത്വം നൽകിയ അനുസ്മരണ സമ്മേളനത്തിൽ
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ, എ പി മണികണ്ഠൻ (ഐസിസി പ്രസിഡന്റ്), ദീപക് ഷെട്ടി (ഒഫീഷ്യേറ്റിംഗ് പ്രസിഡന്റ്, ഐസിബിഎഫ്), സി.വി. റപ്പായി (ബിർള പബ്ലിക് സ്കൂൾ പ്രസിഡന്റ്), ബാബു രാജൻ (ഐസിസി & ഐസിബിഎഫ് മുൻ പ്രസിഡന്റ്), ഹൈദർ ചുങ്കത്തറ (ഇൻകാസ് പ്രസിഡന്റ്, സിഐസി), അബ്ദുൾ റഹീം (സിഐസി അംഗം), ഖലീൽ എ.പി. (ചീഫ് കോർഡിനേറ്റർ, യൂണിറ്റി ഖത്തർ & എംഇഎസ് മാനേജ്മെന്റ് അംഗം), ബഷീർ (എംഇഎസ് മാനേജ്മെന്റ് അംഗം) തുടങ്ങിയവർഹൈദർ ഹാജിയെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
എം.ഇ.എസ്. ഇന്ത്യൻ സ്കൂളിന്റെ മൾട്ടി പർപ്പസ് ഹാളിൽ നടന്നചടങ്ങിൽ
എം.ഇ.എസ്. ഗവേണിംഗ് ബോർഡിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഡോ. നജീബ് കെ.പിസ്വാഗതവും ഹൈദർ ഹാജിയുടെ മകൻ അൻവർ നന്ദിയും പറഞ്ഞു. ഹൈദർ
ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഹ്രസ്വവീഡിയോ പ്രദർശിപ്പിച്ചു.
വൈസ് പ്രിൻസിപ്പലും ആൺകുട്ടികളുടെ വിഭാഗം മേധാവിയുമായ മുഹമ്മദ് ഇലിയാസ് അവതാരകനായിരുന്നു.
എംഇഎസ് ഗവേണിംഗ് ബോർഡ് വൈസ് പ്രസിഡന്റ് കാഷിഫ് ജലീൽ, എംഇഎസ് ഗവേണിംഗ് ബോർഡ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഹമ്മദ് ഇഷാം, എംഇഎസ് ഗവേണിംഗ് ബോർഡ് ഡയറക്ടർ അഷ്റഫ് ഷറഫുദ്ദീൻ, എംഇഎസ് ഗവേണിംഗ് ബോർഡ് ഡയറക്ടർ ഫസലു പി.പി., മറ്റ് എംഇഎസ് മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു











