05:35am 13 November 2026
NEWS
ഹിന്ദി ഭാഷയുടെ സാംസ്കാരിക സൗന്ദര്യം പകർന്ന് എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ
13/01/2026  06:40 PM IST
nila
ഹിന്ദി ഭാഷയുടെ സാംസ്കാരിക സൗന്ദര്യം പകർന്ന് എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ

ദോഹ: ഇന്ത്യൻ എംബസി ഖത്തർ സംഘടിപ്പിച്ച ലോക ഹിന്ദി ദിനാഘോഷങ്ങളിൽ എം.ഇ.എസ്. ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ജനുവരി 10 ശനിയാഴ്ച ദോഹയിലെ ഡി.പി.എസ്–മോഡേൺ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ ഭാഷാ സമൂഹങ്ങളെ പ്രതിനിധീകരിച്ച എം.ഇ.എസ്. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.
ഹിന്ദി ഭാഷയുടെ സമൃദ്ധിയും ആഗോള പ്രാധാന്യവും ആവിഷ്കരിക്കുന്ന വിവിധ അവതരണങ്ങളിലൂടെയാണ് വിദ്യാർത്ഥികൾ ശ്രദ്ധ നേടിയത്. ആത്മവിശ്വാസവും സാംസ്കാരിക ബോധവും ഭാഷാപരമായ കഴിവും പ്രകടമാക്കിയ വിദ്യാർത്ഥികൾ, ഹിന്ദിയെ ഒരു ആഗോള ഭാഷയായി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന അനുമോദനച്ചടങ്ങിൽ ഹിന്ദി ഭാഷയുടെ പ്രചാരണത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് ഹിന്ദി വിഭാഗം കോർഡിനേറ്റർ രാജേന്ദ്രൻ എസ്., അധ്യാപിക ബിജിമോൾ എന്നിവരെഇന്ത്യൻ അംബാസഡർ വിപുൽ
ഷാൾ അണിയിച്ച് ആദരിച്ചു. വിദ്യാർത്ഥികളിൽ ഭാഷാപ്രേമവും സാംസ്കാരിക ബോധവും വളർത്തുന്നതിൽ ഇവർ നൽകിയ നേതൃത്വത്തെ അംബാസിഡർ പ്രശംസിച്ചു.പരിപാടിക്കായി ഹിന്ദി വിഭാഗം കോർഡിനേറ്റർ രാജേന്ദ്രൻ എസ്. രചിച്ച ഹിന്ദി ഗാനംഭാഷയുടെ സാംസ്കാരിക സമ്പത്തും സാഹിത്യ ഗൗരവവും ആസ്വാദ്യമായി ആവിഷ്കരിച്ചു. ഹിന്ദി വിഭാഗം അധ്യാപിക ബിജിമോളാണ്  എഡിറ്റ് ചെയ്ത് ദൃശ്യവൽക്കരിച്ചത്.
കലാപരമായ പ്രകടനത്തിനും സാംസ്കാരിക ഏകീകരണത്തിനും ഭാഷാ സൗഹാർദ്ദത്തിനും വേദിയായ ലോക ഹിന്ദി ദിനാഘോഷത്തിന്റെ ഏകോപനം നിർവ്വഹിച്ചത് 
സമീർ പാണ്ഡേയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img