04:52am 19 September 2025
NEWS
അഡ്വാന്‍സ്ഡ് സോഫ്റ്റ് ടിഷ്യൂ റോബോട്ടിക് സിസ്റ്റം അവതരിപ്പിച്ച് മെറില്‍
18/09/2025  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഡ്വാന്‍സ്ഡ് സോഫ്റ്റ് ടിഷ്യൂ റോബോട്ടിക് സിസ്റ്റം അവതരിപ്പിച്ച് മെറില്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര മെഡിക്കല്‍ ഉപകരണ കമ്പനികളിലൊന്നായ മെറില്‍ സോഫ്റ്റ് ടിഷ്യു സര്‍ജിക്കല്‍ റോബോട്ടിക് സിസ്റ്റമായ മിസോ എന്‍ഡോ 4000 പുറത്തിറക്കി.നൂതന റോബോട്ടിക് സര്‍ജറിയുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ വരവ് അടയാളപ്പെടുത്തുന്നതോടൊപ്പം, ശസ്ത്രക്രിയയുടെ കൃത്യത പുനര്‍നിര്‍വചിക്കുന്നതാണ് ഈ പുതിയ കണ്ടുപിടുത്തം.
ജനറല്‍, ഗൈനക്കോളജി, യൂറോളജി, തൊറാസിക്, കൊളോറെക്ടല്‍, ബാരിയാട്രിക്, ഹെപ്പറ്റോബിലിയറി, ഇഎന്‍ടി, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍, ഓങ്കോളജി സ്‌പെഷ്യാലിറ്റികള്‍ എന്നിവയിലുടനീളം നടപടിക്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള വൈവിധ്യമാര്‍ന്നതും ഭാവിക്ക് തയ്യാറായതുമായ ഒരു പ്ലാറ്റ്‌ഫോമാണ് മിസോ എന്‍ഡോ 4000.

എഐയില്‍ പ്രവര്‍ത്തിക്കുന്ന3ഡി അനാട്ടമിക്കല്‍ മാപ്പിംഗ്, ഒരു ഓപ്പണ്‍ കണ്‍സോള്‍ ഡിസൈന്‍, 5ജിവഴി സാധ്യമാക്കിയ ടെലിസര്‍ജറി കഴിവുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങള്‍. അള്‍ട്രാ ഫാസ്റ്റ് കണക്റ്റിവിറ്റി, അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ്, ഇമ്മേഴ്‌സീവ് ഇമേജിംഗ് എന്നിവയുടെ പിന്തുണയോടെ, ഇന്ത്യയിലെ ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് വിദൂരമായി, തത്സമയം സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ നടത്താന്‍ കഴിയും. ഇതുവഴി ലോകോത്തര വൈദഗ്ധ്യം ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ രോഗികളിലേക്ക് പോലും എത്തിച്ചേരാന്‍ കഴിയും.

 രോഗികള്‍ക്ക് വേഗത്തിലുള്ള രോഗമുക്തിയും മികച്ച ഫലങ്ങളും നല്‍കുന്ന സുരക്ഷിതവും സങ്കീര്‍ണത കുറഞ്ഞ  നടപടിക്രമങ്ങള്‍ നല്‍കുന്നതിനാണ് മിസോ എന്‍ഡോ 4000 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്  മെറില്‍ സിഇഒ വിവേക് ഷാ പറഞ്ഞു. ഈ നവീകരണം രാജ്യത്തുടനീളമുള്ള ശസ്ത്രക്രിയാ പരിചരണത്തെ മാറ്റിമറിക്കുകയും ഇന്ത്യയെ മെഡ്‌ടെക്കിന്റെ ആഗോള കേന്ദ്രമായി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ വാപി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള മെഡിക്കല്‍ ഉപകരണ കമ്പനിയാണ് മെറില്‍.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img