06:29am 11 November 2026
NEWS
പേരുപോലെത്തന്നെ കരുണയുള്ള സ്‌നേഹത്തിന്റെ മുഖമായിരുന്നു മേഴ്‌സി രവി സണ്ണി ജോസഫ് എംഎല്‍എ
08/09/2025  07:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പേരുപോലെത്തന്നെ കരുണയുള്ള സ്‌നേഹത്തിന്റെ മുഖമായിരുന്നു മേഴ്‌സി രവി സണ്ണി ജോസഫ് എംഎല്‍എ
HIGHLIGHTS

എറണാകുളം ഡിസിസി സംഘടിപ്പിച്ച മേഴ്‌സി രവി അനുസ്മരണം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: അധികാരത്തിന്റെ അവസരങ്ങളുണ്ടായിരുന്നിട്ടും, അവയെല്ലാം ത്വജിച്ച് പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു മേഴ്‌സി രവിയുടേതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് എംഎല്‍എ. പേര് പോലെ തന്നെ എന്നും കരുണയുള്ള, സ്‌നേഹം വാരിവിതറുന്ന മേഴ്‌സി രവി എല്ലാ പ്രവര്‍ത്തകരുമായും ആത്മബന്ധം സൂക്ഷിച്ചിരുന്നു. വയലാര്‍ രവിയുടെ ഓരോ ഉയര്‍ച്ചയിലും പിന്‍ബലമായിരുന്നുവെന്നും എറണാകുളം ഡിസിസി സംഘടിപ്പിച്ച മേഴ്‌സി രവി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 

ചരിത്രം തിരുത്തിക്കുറിച്ച പ്രസ്ഥാനങ്ങളാണ് കെ.എസ്.യുവും, യൂത്ത് കോണ്‍ഗ്രസും. അവയെല്ലാം പടുത്തുയര്‍ത്തുന്നതില്‍ മുന്‍പന്തിയിലുണ്ടായ ആളാണ് വയലാര്‍ രവി. അദ്ദേഹത്തോടൊപ്പം ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു മേഴ്‌സി രവി. 

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ്മാരായ വി.ജെ പൗലോസ്,  വി പി സജീന്ദ്രൻ,  ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൾ മുത്തലിബ്,  എസ് അശോകൻ,  ദീപ്തി മേരി വർഗീസ്,  എംഎൽഎമാരായ കെ ബാബു,  ടി ജെ വിനോദ്,  ഉമ തോമസ്, നേതാക്കളായ അജയ് തറയിൽ,  കെ പി ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ,  ജെയ്സൺ ജോസഫ്, എം ആർ അഭിലാഷ്, കെ എം സലിം,  ആശ സനൽ ചാൾസ് ഡയസ് പി കെ അബ്ദുൾ റഹ്മാൻ,  സുനില സിബി, എൻ ആർ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img