02:49pm 13 November 2026
NEWS
അതിജീവനത്തിന് കരുത്തായി മാനസികാരോഗ്യം; പ്രതിസന്ധിഘട്ടങ്ങളിൽ പതറരുതെന്ന് ആരോഗ്യ മന്ത്രാലയം
23/03/2026  01:53 PM IST
nila
അതിജീവനത്തിന് കരുത്തായി മാനസികാരോഗ്യം; പ്രതിസന്ധിഘട്ടങ്ങളിൽ പതറരുതെന്ന് ആരോഗ്യ മന്ത്രാലയം

 

 

​ദോഹ:പ്രാദേശികതലത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങളും അനിശ്ചിതാവസ്ഥകളും ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാനിടയുള്ള സാഹചര്യത്തിൽ, ജാഗ്രതാ നിർദ്ദേശങ്ങളുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും (MoPH) മറ്റ് ആരോഗ്യ സ്ഥാപനങ്ങളും. മാനസികമായ പ്രയാസങ്ങൾ നേരിടുന്നവർക്ക് സഹായത്തിനായി 16000 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് മന്ത്രാലയം അറിയിച്ചു.
നിരന്തരമായി വാർത്താ ചാനലുകളും സോഷ്യൽ മീഡിയയും പരിശോധിക്കുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കും. വാർത്തകൾ അറിയാൻ ദിവസത്തിൽ പ്രത്യേക സമയം മാറ്റിവെക്കുക. വിശ്വസനീയമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക.നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള വിശദീകരണങ്ങൾ നൽകുക. അവർക്കൊപ്പം സമയം ചെലവഴിക്കാനും ചിത്രരചന, കരകൗശല വിദ്യകൾ തുടങ്ങിയ വിനോദങ്ങളിൽ അവരെ ഏർപ്പെടുത്താനും ശ്രദ്ധിക്കണം.ഭയം, ഉത്കണ്ഠ, നിസ്സഹായാവസ്ഥ എന്നിവ തോന്നുന്നത് സ്വാഭാവികമാണ്. ഇത് അടുത്ത സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ പങ്കുവെക്കുകയോ ഡയറിയിൽ എഴുതുകയോ ചെയ്യുന്നത് ആശ്വാസം നൽകും.വീടിനുള്ളിൽ ചെടികൾ വളർത്തുന്നതും ശാന്തമായ സംഗീതം കേൾക്കുന്നതും മനസ്സിന് ഉന്മേഷം നൽകും. വീട്ടുജോലികളിലും വ്യായാമത്തിലും കൃത്യമായ ദിനചര്യ പാലിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.ദേഷ്യമോ സങ്കടമോ തോന്നുമ്പോൾ അത് എഴുത്തിലൂടെയോ സംഗീതത്തിലൂടെയോ ചിത്രകലയിലൂടെയോ പ്രകടിപ്പിക്കുന്നത് സംഘർഷം ലഘൂകരിക്കാൻ സഹായിക്കും.ഖത്തറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ ഹെൽത്ത് (IPH) പുറത്തിറക്കിയ കുറിപ്പിൽ, മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ പ്രൊഫഷണൽ സഹായം തേടാൻ മടിക്കരുതെന്ന് ഓർമ്മിപ്പിക്കുന്നു. സഹായം തേടുന്നത് ബലഹീനതയല്ല, മറിച്ച് ആത്മവിശ്വാസത്തിന്റെ അടയാളമാണെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img