10:45pm 29 May 2026
NEWS
കേരളത്തിലെ സ്കൂളുകളിലും ആർത്തവ അവധി
29/05/2026  11:01 AM IST
nila
കേരളത്തിലെ സ്കൂളുകളിലും ആർത്തവ അവധി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്കായി ആർത്തവ അവധി നടപ്പാക്കുമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. മൂന്ന് ദിവസം വരെ അവധി അനുവദിക്കാനാണ് തീരുമാനം. അവധി മൂലം പഠനത്തിൽ തടസം ഉണ്ടാകാതിരിക്കാനായി പ്രത്യേക ക്ലാസുകൾ ഒരുക്കുമെന്നും അറിയിച്ചു.

സ്ത്രീ തൊഴിലാളികൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിനായി സർക്കാർ-സ്വകാര്യ മേഖലകളിൽ ആറുമാസത്തെ പ്രസവാവധി നിർബന്ധമാക്കുമെന്നും നയപ്രഖ്യാപനത്തിൽ ​ഗവർണർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img