
നിരവധി മലയാളം സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയയായ നായിക നടി മേനക ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളം സിനിമയിൽ അഭിനയിക്കുന്നു. സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ഒരു കൊറിയൻ കൺഫ്യൂഷൻ എന്ന ചിത്രത്തിലാണ് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മേനക തിരിച്ചെത്തുന്നത്.
ഈ സിനിമയിൽ തന്നെ മേനകയുടെ ഭർത്താവും ചലച്ചിത്രം നിർമ്മാതാവും നടനുമായ സുരേഷ് കുമാറും അഭിനയിക്കുന്നുണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഇവർ രണ്ടുപേരും സിനിമ നിർമ്മാണത്തിൽ പങ്കാളികളായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ചുള്ള അഭിനയം ഇതാദ്യമാണ്.
മേനകയുടെ അമ്മ സമീപകാലത്ത് ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിരുന്നു. മകൾ കീര്‍ത്തി സുരേഷ് തമിഴിലും മലയാളത്തിലും അഭിനയരംഗത്ത് ശ്രദ്ധേയമായ താരമാണ്. മേനകയുടെ മൂത്തമകൾ രേവതി അഭിനയരംഗത്ത് ഇല്ലെങ്കിലും സിനിമയുടെ അണിയറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാവരും സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരാണ്
മേനക അഭിനയിച്ചു പൂർത്തിയാക്കിയ മറ്റൊരു സിനിമയാണ് അമ്പിളി സംവിധാനം ചെയ്യുന്ന സ്വാമിയും വർക്കിയും.
ഒരു കൊറിയൻ കൺഫ്യൂഷൻ സിനിമയിൽ മേനക ഒരു പുതിയ ആകാരഭംഗി ചമയത്തിലൂടെ നൽകിയിരിക്കുന്നതു കൊണ്ട് തന്നെ അപ്പിേയറൻസ് സിനിമയുടെ പ്രവർത്തകർ ഇപ്പോൾ പുറത്തു വിടുന്നില്ല. സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴ, അറകുളം, മൂലമറ്റം ഭാഗങ്ങളിലായി പുരോഗമിക്കുന്നു..
Photo Courtesy - Google










