
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ (ഓട്ടോണമസ്), ഭാഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എം. ടി. വാസുദേവൻ നായരുടെ ജന്മദിനത്തോടനുബന്ധിച്ച്
അനുസ്മരണ പ്രഭാഷണം നടന്നു. സംവിധായകനും തിരക്കഥാകൃത്തും നടനും പ്രൊഡ്യൂസറുമായ നവാസ് കെ. അലിയാണ് പ്രഭാഷണം നടത്തിയത്. എം.ടി. യുടെ സമഗ്രമായ സാഹിത്യ ജീവിതം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കും വിധത്തിലുള്ള പരിപാടികളാണ് അദ്ദേഹത്തിൻ്റെ അനുസ്മരണ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എം.ടി.യുടെ സാഹിത്യകൃതികൾ പരിചയപ്പെടുത്തിയിട്ടുള്ള വീഡിയോ പ്രദർശിപ്പിച്ചു. അടുത്ത രണ്ട് ചൊവ്വാഴ്ചകളിലായി എം.ടി.യുടെ വിവിധ സിനിമാ പ്രദർശനവും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ചെറുകഥാരചനാ മത്സരവും നടത്തുന്നുണ്ട്.
ആർസിഎസ്‌എസ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. റിന്റിൽ മാത്യു, സ്റ്റുഡൻസ് അഫൈർ ഡീൻ ഡോ. ആൻ ബേബി, ഭാഷാ വിഭാഗം മേധാവി ഡോ. അച്ചാമ്മ അലക്സ്, ഭാഷാ വിഭാഗം അധ്യാപിക ഡോ. സോണി ജി. , മൂന്നാം വർഷ മനഃശാസ്ത്ര ബിരുദ വിദ്യാർത്ഥിനി ഗോപിക എം. എസ്. എന്നിവർ ചടങ്ങിൽ സംസാരിച്ചു.










