06:49pm 11 November 2026
NEWS
ആഗോള ഭക്ഷ്യസുരക്ഷാ കൂട്ടായ്മയിലെഅംഗത്വം: ഭക്ഷ്യസുരക്ഷയിലുള്ള ഖത്തറിന്റെപ്രതിബദ്ധതയ്ക്കുള്ള അംഗീകാരം;വസൻ അബ്ദുല്ല അൽ ബേക്കർ
01/11/2025  07:03 PM IST
nila
ആഗോള ഭക്ഷ്യസുരക്ഷാ കൂട്ടായ്മയിലെഅംഗത്വം: ഭക്ഷ്യസുരക്ഷയിലുള്ള ഖത്തറിന്റെപ്രതിബദ്ധതയ്ക്കുള്ള അംഗീകാരം;വസൻ അബ്ദുല്ല അൽ ബേക്കർ

ദോഹ:ഭക്ഷ്യസുരക്ഷയിലുള്ള ഖത്തറിന്റെ പ്രതിബദ്ധതയും അന്തർദേശീയ പങ്കാളിത്തം വഴി ആരോഗ്യമേഖലയി കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കുള്ള അംഗീ കാരമാണ് ആഗോള ഭക്ഷ്യസുരക്ഷാ കൂട്ടായ്മയിൽ ഖത്തറിന് ലഭിച്ച ഔദ്യോഗിക അംഗത്വമെന്ന്ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ വസൻ അബ്ദുല്ല അൽ ബേക്കർ.ഒമാനിലെ മസ്‌കത്തിൽ നടന്ന ആഗോള യോഗത്തിൽ ഖത്തറിന്റെ അംഗത്വം പ്രഖ്യാപിച്ചതിന്റെപശ്ചാത്തലത്തിൽ പ്രതികരിക്കുക യായിരുന്നുവസൻ uഅബ്ദുല്ല അൽ ബേക്കർ.
ലോകാരോഗ്യ സംഘടനയുടെ (WHO) സഹകരണ കേന്ദ്രങ്ങളെയും ഭക്ഷ്യസുരക്ഷാ രംഗത്തെ മുൻനിര രാജ്യങ്ങളെയും ഒരുമിപ്പിക്കുന്ന കൂട്ടായ്മയുടെ സമ്മേളനത്തിൽ
40-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 90-ഓളം അന്താരാഷ്ട്ര, പ്രാദേശിക സ്ഥാപനങ്ങളിലെയും ഗവേഷണകേന്ദ്രങ്ങളിലെയും പ്രതിനിധികളും പങ്കെടുത്തു.
2025 മുതൽ 2027 വരെയുള്ള കാലയളവിൽ   ആഗോള ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായുള്ള ഏകോപനവും അറിവ് കൈമാറ്റവും സംയോജനവും ശക്തിപ്പെടുത്തുക എന്നതാണ്ലക്ഷ്യം.
ഭക്ഷ്യജന്യ രോഗങ്ങളുടെ നിരീക്ഷണവും ഭക്ഷ്യ മലിനീകരണത്തിന്റെ കണ്ടെത്തലും പ്രാഥമികമായി ഈ നെറ്റ്വർക്കിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
  ലോകാരോഗ്യ സംഘടനയുമായി സഹകരിക്കുന്ന 
യോഗത്തിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ വിദഗ്ധർ നാലു വർക്ക് ഗ്രൂപ്പുകളിലായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img