
മുളക്കുഴ: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മെമ്പർ മെറിറ്റ് അവാർഡ് ചടങ്ങ് കാരയ്ക്കാട് ശ്രീധർമ്മശാസ്താക്ഷേത്ര ഓഡിറ്റോറിയത്തിൽ
നടത്തി. എസ്.എസ്.എൽ.സി., പ്ലസ് ടു, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ കലാ-കായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വാർഡിലെ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.
തിരുവനന്തപുരം ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ ഓണററി ഡയറക്ടറും, ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് ഇന്നവേഷൻ സെന്ററിന്റെ
ജോയിന്റ് ഡയറക്ടറുമായ യുവ ശാസ്ത്രജ്ഞൻ
പ്രൊഫ. ഡോ. ആർ ജയകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാട് അധ്യക്ഷത വഹിച്ചു.
ഗവൺമെന്റ് ആയുർവേദ മെഡിക്കൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മനോജ്, ഐ.ടി. പ്രൊഫഷണൽ രതീഷ് വേണുഗോപാൽ,
മാതൃഭൂമി തിരുവനന്തപുരം എഫ് എം ചാർജ് ഹെഡ് രാജേഷ് നമ്പൂതിരി, എ.ഡി.എസ്. ചെയർപേഴ്സൺ ദിവ്യ ഹരികൃഷ്ണൻ, എ.ഡി.എസ്. സെക്രട്ടറി വിനീജ സുനിൽ, പ്രോഗ്രാം കോർഡിനേറ്റർ അരവിന്ദ് വി,
വാർഡ് വികസന സമിതി അംഗങ്ങളായ അനിൽകുമാർ, സുനിൽകുമാർ, സുജിതാ രമേശ്, പത്മകുമാർ, ഗായത്രി എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ബോധവൽക്കുന്ന പരിപാടിയുടെ ഭാഗമായി ഫുട്ബോൾ മത്സരത്തിൽ
വിജയികളായ ബ്രദേഴ്സ് ക്ലബ്ബ് പാറയ്ക്കൽ,
ബെസ്റ്റ് പ്ലെയർ അനന്തു സുരേഷ് എന്നിവർക്കും
ഉപഹാരവും ക്യാഷ് പ്രൈസും സമ്മാനിച്ചു.











