
ചെങ്ങന്നൂർ: മുളക്കുഴ 03-ാം വാർഡിൽ മെമ്പർ കെയർ പ്രോജക്റ്റ്' സമാരംഭം കുറിച്ചു. വാർഡ് മെമ്പർ അനീഷ് മുളക്കുഴയുടെ നേതൃത്വത്തിൽ നടത്തുന്ന കർമ്മ പരിപാടികളാണ് മെമ്പർ കെയർ പ്രാേജക്റ്റ്. വികസന പ്രവർത്തങ്ങൾ, സേവന പ്രവർത്തനങ്ങൾ, അനുമോദനം കൗൺസിലിങ്ങ്, ക്യാമ്പയിനിങ്ങ്, മെഡിക്കൽ ക്യാമ്പുകൾ, പരിസ്ഥിതി പ്രവർത്തനം, കലാ-സാംസ്കാരിക, ആദ്ധ്യാത്മിക പ്രവർത്തനം, ശുചിത്വ പരിപാലനം, സ്ഥിതി വിവര കണക്കു ശേഖരണം തുടങ്ങി ഒട്ടനവധി പദ്ധതികളാണ് മെമ്പർ കെയർ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്.
മെമ്പർ കെയർ പ്രോജക്റ്റിൻ്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു.
വാർഡിനെ സ്വാശ്രയ ഗ്രാമമാക്കി മാറ്റാനുള്ള പരിശ്രമത്തിൻ്റെ ഭാഗമാണിത്. ഗ്രാമവാസികളുടെ സമഗ്ര വികസനം സമയബന്ധിതമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ മെമ്പർ കെയർ പ്രോജക്റ്റ് എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാർഡ് മെമ്പർ അനീഷ് മുളക്കുഴ അദ്ധ്യക്ഷനായി. വാർഡ് വികസന സമിതി കൺവീനർ പി. ജി പ്രിജിലിയ, മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട്, പ്രദീപ് കുമാർ, എസ്. അശ്വിൻ, എസ്. ശരൺ, ശശിധരൻ നായർ, ദേവനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. മെമ്പറുടെ ഹോണറേറിയത്തിൻ്റെ നിശ്ചിത ശതമാനം തുക ഇതിനായി മാറ്റിവെക്കുകയും ചെലവഴിക്കുകയും ചെയ്യും.











