12:28am 18 October 2026
NEWS
മൂവാറ്റുപുഴയാറിന്റെ ജലരാജാവായി മേൽപ്പാടം ചുണ്ടൻ
17/10/2026  07:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മൂവാറ്റുപുഴയാറിന്റെ ജലരാജാവായി മേൽപ്പാടം ചുണ്ടൻ
HIGHLIGHTS

ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മേൽപ്പാടം ചുണ്ടൻ ടീം അംഗങ്ങൾക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ട്രോഫി കൈമാറുന്നു

പിറവം ചാമ്പ്യൻസ് ബോട്ട്  ലീഗ് 2026 ന് സമാപനം.ഒഴുകിയെത്തുന്ന മൂവാറ്റുപുഴയാറിനെ എതിരേറ്റ് ഓളപ്പരപ്പിലെ ജലരാജാവായി മേൽപ്പാടം ചുണ്ടൻ ഒന്നാം സ്ഥാനം നേടി പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ  കിരീടം കരസ്ഥമാക്കി. ആരോമ 1 ചുണ്ടൻ രണ്ടാം സ്ഥാനവും തുഴയെറിഞ്ഞ് നിലയുറപ്പിച്ചു.ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നു മിനിറ്റ് 26 ദശാംശം 26  സെക്കൻസിൽ ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആരോമ ബോട്ട് ക്ലബ്ബ് പറവൂർ കൊല്ലത്തിന്റെ ആരോമ 1 ചുണ്ടൻ  മൂന്നു മിനിറ്റ് 26 ദശാംശം  32  സെക്കൻസിലാണ് ഫിനിഷിംഗ് പോയിന്റിലെത്തിയത്.

ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ പിറവം ചാമ്പ്യൻസ് ബോട്ട് ക്ലബ്ബിന്റെ ഗരുഡൻ ഒന്നാം സ്ഥാനവും കിംഗ്സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ പിറവം ആർ.കെ ടീമിന്റെ  താണിയൻ ഒന്നാം സ്ഥാനവും പിറവം ബോട്ട് ക്ലബ്ബിന്റെ പുത്തൻപറമ്പിൽ രണ്ടാം സ്ഥാനവും നേടിയെടുത്തു.

മുൻ മുഖ്യമന്ത്രിമാരായ  കെ. കരുണാകരൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, മുൻ മന്ത്രി ടി.എം. ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  ഉമാദേവി അന്തർജനം എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എവറോളിംഗ് ട്രോഫി ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ വിജയികളായ  മേൽപ്പാടൻ ചുണ്ടൻ ടീം അംഗങ്ങൾക്ക് ഭക്ഷ്യ,സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ്   ജേക്കബ് കൈമാറി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img