
ദോഹ:ഖത്തറിലെ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് ശൃംഖലയായ ജംബോ ഇലക്ട്രോണിക്സിൽ മെഗാ പ്രമോഷന് തുടക്കമായി. ഒക്ടോബർ 19 വരെ നീണ്ടുനിൽക്കുന്ന പ്രമോഷനിൽ ആകർഷകമായ ഓഫറുകളും ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ദോഹയിലെ ജംബോ ഇലക്ട്രോണിക്സ് ഷോറൂമുകളിലും JS.QA വെബ്സൈറ്റ് വഴിയുള്ള ഓൺലൈൻ ഷോപ്പിംഗിലൂടെയുമാണ് മെഗാ പ്രമോഷൻ ലഭ്യമാകുക.500 ഖത്തർ റിയാലോ അതിന് മുകളിലോ വിലവരുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്ന എല്ലാവർക്കും പ്രമുഖ ലൈഫ്സ്റ്റൈൽ ബ്രാൻഡുകളിൽ നിന്നുള്ള ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. നാൻഡോസ്, മൈ ബുക്ക്, സ്കൈ ജ്വല്ലറി, ജെ.എസ് പെർഫ്യൂംസ്, ക്യൂ ഡോട്ട് ട്രാവൽസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ വൗച്ചറുകളാണ് വിതരണം ചെയ്യുന്നത്.
ടിവി, സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഓഡിയോ ഡിവൈസുകൾ, ഹോം അപ്ലയൻസസ് തുടങ്ങി വൻഉൽപ്പന്നശേഖരമാണ് ഓഫറോടെ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ 0% ഇൻസ്റ്റാൾമെന്റ് സൗകര്യവും, തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് 36 മാസത്തെ എക്സ്റ്റൻഡഡ് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. മുകാഫ, നുജൂം, ഏവിയോസ്, എയർമൈൽസ് തുടങ്ങിയ ലോയൽറ്റി പോയിന്റുകൾ നേടാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്.










