
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെയും (QIIC) നസീം മെഡിക്കൽ സെൻററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 7-ാം തീയതി വെള്ളിയാഴ്ച നടക്കും. ഇസ്ലാഹി സെന്റർ മെമ്പർമാരോടൊപ്പം പൊതുസമൂഹത്തിന് കൂടി മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി QIIC മെഡിക്കൽ വിങ് ആയ IMB ഖത്തറും QIIC മെംബേർസ് വെൽഫയർ വിങ്ങും സംയുക്ത്തമായി നസീം ഹെൽത്ത് കെയറുമായി സഹകരിച്ചു നടത്തുന്ന ഈ ക്യാമ്പ് സൗജന്യമായി രെജിസ്റ്റർ ചെയ്ത എല്ലാവർക്കും ഉപയോഗ പെടുത്താം.
ക്യാമ്പിന്റ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്രേഷനുമായി സഹകരിച്ചു നടത്തുന്ന രക്ത ധാന ക്യാമ്പയിനും അന്നെ ദിവസം നസീം ഹെൽത്ത് സെന്ററിൽ വെച്ചു നടത്തപെടുന്നു .
ഇന്ത്യൻ ഫാർമസി അസോസിയേഷൻ ,യുണൈറ്റഡ് ഇന്ത്യൻ നേഴ്‌സിങ് അസോസിയേഷൻ ,ഖത്തർ ഡയബെറ്റിക് അസോസിയേഷൻ , QIIC വളന്റിയർമാർ തുടങ്ങിയവർ ക്യാമ്പിൽ സേവനം അനുഷ്ഠിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ക്യാമ്പിന്റെ ഭാഗമായി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മെമ്പർമാർക്ക് നൽകുന്ന പ്രിവിലേജ് കാർഡിന്റെ കൈമാറൽ നസീം ഹെൽത്ത് കെയർ ഓപ്പറേഷൻസ് ജനറൽ മാനേജർ ബാബു ഷാനവാസ് നിന്നും QIIC ഖത്തർ പ്രസിഡന്റ് സുബൈർ വക്ര ,ജനറൽ സെക്രട്ടറി PK ഷെമീർ എന്നിവർ ഏറ്റു വാങ്ങി
ക്യാമ്പിന്റെ ഭാഗമായി കാർഡിയോളജി,നെഫ്റോളജി ,ജനറൽ മെഡിസിൻ ,ജനറൽ സർജറി ,ഗൈനക്കോളജി ,ഡെന്റൽ,ഒഫ്താൽമോളജി,തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കും.
സൗജന്യ മെഡിക്കൽ പരിശോധന,വൈവിധ്യമാർന്ന മെഡിക്കൽ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം,മരുന്നുകൾ, ഡയഗ്നോസ്റ്റിക് പരിശോധനകൾ എന്നിവയ്‌ക്കുള്ള സൗജന്യ സൗകര്യങ്ങൾ,ആരോഗ്യ വിദ്യാഭ്യാസ സെമിനാറുകൾ,ലൈഫ് സ്റ്റൈൽ ഡിസോർഡേഴ്‌സിനെ കുറിച്ചുള്ള ബോധവത്കരണം,തുടങ്ങിയവ ക്യാമ്പിൽ ലഭിക്കുന്ന മറ്റു സേവനങ്ങളാണ് .
സമൂഹത്തിലെ സാധാരണക്കാർക്കും ഉപജീവന മാർഗ്ഗങ്ങൾ പരിമിതമായവർക്ക് ആരോഗ്യപരമായ ഗുണം ലഭ്യമാക്കുകയാണ് ഈ ക്യാമ്പിന്റെ മുഖ്യ ഉദ്ദേശ്യം.
മെഡിക്കൽ ക്യാമ്പ് ചെയർമാൻ EP അബ്ദുറഹിമാൻ ,വൈസ് ചെയർമാൻ Dr.മുനീർ ,ക്യാമ്പ് ഡയറക്ടർ സുബൈർ വക്ര ,ജനറൽ കൺവീനർ PK ഷെമീർ ,വൈസ് ചെയർമാൻ ഹുസൈൻ അൽ മുഫ്ത ,കൺവീനർ Dr.ഹഷിയത്തുല്ല ,അഡ്വൈസറി ബോഡ് ചെയർമാൻ GP കുഞ്ഞാലി കുട്ടി, ഫിനാൻസ് കൺവീനർ മുനീർ സലഫി ,നസീം ഹെൽത്ത് കെയർ ഓപ്പറേഷൻസ് ജനറൽ മാനേജർ ബാബു ഷാനവാസ്,ഓപ്പറേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ റിഷാദ്
മാർക്കറ്റിങ് മാനേജർ സന്ദീപ് ,എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു .മെഡിക്കൽ ക്യാമ്പ് ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യത്തെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു നാഴികക്കല്ലായിരിക്കുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ആളുകളെ നന്മയുടെ മാർഗത്തിലേക് നയിച്ചും,സേവനത്തിന്റെയും ചേർത്തു പിടിക്കലിന്റെയും 45 സ്നേഹ വർഷത്തിന്റെ ആഘോഷവേളയിലാണ് QIIC ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത് .
വ്യത്യസ്തമായ പ്രവർത്തന ശൈലിയിലൂടെ ഖത്തറിലെ മത, സാമൂഹിക, സാംസ്കാരിക സേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകളാണ് കഴിഞ്ഞ നാലര പതിറ്റാണ്ട് കാലമായി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ നൽകിക്കൊണ്ടിരിക്കുന്നത്.
ഈ മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്ലാഹി സെന്ററിന്റെ 45-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഒരു മഹത്തായ സാമൂഹിക ഇടപെടലായിരിക്കുമെന്നും ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രതിനിധികൾ അറിയിച്ചു.
സമൂഹത്തിലെ അളവറ്റ സേവന പ്രവർത്തനങ്ങൾക്ക് താങ്ങാവുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും ഇസ്ലാഹി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്.
സ്ഥലം: [നസീം മെഡിക്കൽ സെൻ്റർ C റിങ് ]
തീയതി: 2025 ഫെബ്രുവരി 7, വെള്ളിയാഴ്ച 7 മുതൽ വരെS
സമയം: [രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ]
ക്യാമ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:[50196469,66609304,33218197]











