
ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തും കരുണ പെയിൻ & പാലിയേറ്റിവ് സൊസൈറ്റിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് മാർച്ച് 7- ന് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും.
20-ൽ പരം ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ഡോക്ടർമാർ പങ്കെടുക്കും.
ഇതോടൊപ്പം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റീവ് സംഗമവും ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ഉണ്ടായിരിക്കും.
പാലിയേറ്റീവ് സംഗമത്തിൽ 1100 പേരും ലൈഫ് ഗുണഭോക്തൃ സംഗമത്തിൽ 750-ൽ പരം ആളുകളും പങ്കെടുക്കും. മെഗാ മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ചെങ്ങന്നൂർ
ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജിൽ രാവിലെ 8
മണിക്ക് ആരംഭിക്കും. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ ലാബ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
രാവിലെ 9 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. സുധാമണിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ
മന്ത്രി സജി ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ ഭദ്രാസന മെത്രാപോലിത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത
അനുഗ്രഹ പ്രഭാഷണം നടത്തും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്ററ് ഡോ. എം. എൻ. മേനോൻ, പ്രശസ്ത ചലച്ചിത്രതാരം ഗിന്നസ് പക്രു എന്നിവരും വിശിഷ്ടാതിഥികളായിരിക്കും.











