02:43pm 14 August 2026
NEWS
"മെഗാ ജോബ് ഫെയർ 2026" ജൂലൈ 18-ന്
15/07/2026  08:59 PM IST
മെഗാ ജോബ് ഫെയർ 2026 ജൂലൈ 18-ന്

ചെങ്ങന്നൂർ: മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി  ചെങ്ങന്നൂരിന്റെയും റിക്രൂട്ട്മെന്റ് ഹബ് കോട്ടയം, എന്നിവരുടെ സംയുക്‌ത ആഭിമുഖ്യത്തിൽ "മെഗാ ജോബ് ഫെയർ 2026" ജൂലൈ 18-ന് രാവിലെ 9 മുതൽ  വൈകിട്ട്
3.30 വരെ ക്യാമ്പസിൽ നടത്തും.

ഫ്രഷേഴ്സിനും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ വിവിധ പ്രമുഖ കമ്പനികൾ പങ്കെടുക്കും. വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ, സ്പോട്ട് ഇന്റർവ്യൂകൾ, മികച്ച കരിയർ സാധ്യതകൾ എന്നിവ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകും.

ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സംബന്ധമായ സഹായങ്ങൾക്കുമായി 96565 57054, 86062 48994 എന്നീ വാറ്റ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്താ സമ്മേളനത്തിൽ അസോസിയേറ്റ് പ്രൊഫ. റോയി സാമുവേൽ , ക്യാമ്പസ് മാനേജർ സി ബാബു എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.