12:59pm 01 October 2026
NEWS
ഗാന്ധിജയന്തിയോടനുബന്ധിച്ച് മെഗാ ശുചീകരണ വാരാചരണം
30/09/2026  08:35 PM IST
nila
ഗാന്ധിജയന്തിയോടനുബന്ധിച്ച് മെഗാ ശുചീകരണ വാരാചരണം

ചെങ്ങന്നൂർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ 700 ഓളം പേരെ അണിനിരത്തി കൊണ്ടുള്ള മെഗാ ശുചീകരണ വാരാചരണം  വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിബുരാജൻ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന മെഗാ ശുചീകരണ പ്രവർത്തനങ്ങളിൽ നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, വ്യാപാരി സംഘടനകൾ, നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്‌സ്, എൻ.സി.സി കേഡറ്റുകൾ, സ്റ്റുഡൻ്റ്സ് കേഡറ്റ് പോലീസ്, വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങൾ, വൈസ്മെൻസ് ക്ലബ്ബ് , ലയൺസ് ക്ലബ്ബ് , വൈ.ഡബ്ളിയു.സി.എ. , ബാർ അസോസിയേഷൻ, താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി, എൻ്റെ ചെങ്ങന്നൂർ നവ മാധ്യമ കൂട്ടായ്മ, തുടങ്ങിയവർ പങ്കെടുക്കും. വ്യാഴാഴ്ച
രാവിലെ 9:30 ന് റയിൽവേ സ്റ്റേഷൻ പരിസരത്തെ ശുചീകരണ പ്രവർത്തനങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. സ്വച്ഛ് സര്‍വേഷൻ ലോഗോ പ്രകാശനം നഗരസഭ  ചെയർപേഴ്സൺ മനീഷ് കീഴാമoത്തിൽ നിർവഹിക്കും. വിളംബര വാക്യ പ്രകാശനം വൈസ് - ചെയർപേഴ്‌സൺ സാലി ജെയിംസ് നിർവഹിക്കും. വെള്ളിയാഴ്ച
 രാവിലെ 9: 30 ന് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാമoത്തിൽ നിർവഹിക്കും. ഒക്ടോബർ 3 ന് രാവിലെ 9.30 ന് കോടതി,  ആർഡിഒ ഓഫീസ്, വൈദ്യുതി ബോർഡ് ഓഫീസ് എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവല്ല എംഎൽഎ അഡ്വ: വർഗീസ് മാമ്മൻ നിർവഹിക്കും. അന്നേദിവസം രാവിലെ 10:30 ന് പോലീസ് സ്റ്റേഷനിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾഡി.വൈ.എസ്.പി. അലക്സ് ബേബി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 5 ന് രാവിലെ 9:30ന് മിനി സിവിൽ സ്റ്റേഷൻ, ഫയർ ഫോഴ്‌സ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ. നിർവഹിക്കും. അന്നേദിവസം രാവിലെ 10:30 ന് ജില്ലാ ആശുപത്രി ശുചീകരണം റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 6 ന് രാവിലെ 10 ന് അങ്ങാടിക്കൽ തെക്ക് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വൈസ് - ചെയർപേഴ്സൺ സാലി ജെയിംസ് നിർവഹിക്കും. തുടർന്ന് വിവിധ സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിവിധ ദിവസങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. എല്ലാ ചടങ്ങുകളിലും ആരോഗ്യ കാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിബുരാജൻ അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img