12:45pm 13 November 2026
NEWS
എറണാകുളം നോർത്ത് പറവൂരിൽ മെഗാ അദാലത്തും ജന സംഗമവും: ഭാരതീയ ജനത പാർട്ടി.
13/03/2026  02:58 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം നോർത്ത് പറവൂരിൽ മെഗാ അദാലത്തും ജന സംഗമവും: ഭാരതീയ ജനത പാർട്ടി.

 

"വികസനം ജന്മാവകാശം" എന്നാ മുദ്രാവാക്യം ഉയർത്തി ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നോർത്ത് പറവൂർ ചേന്നമംഗലം സണ്ണി കൺവെൻഷൻ സെൻറർ ഗ്രൗണ്ടിൽ മാർച്ച് 15 ഞായർ രാവിലെ 9 മുതൽ മെഗാ അദാലത്തും ജനസംഗമവും സംഘടിപ്പിക്കുന്നു. 

ഇടതുവലത് ഭരണകൂടങ്ങൾക്ക് കീഴിൽ പരിഗണിക്കപ്പെടാതെ പോയ ന്യായമായ ജീവിത വികസന സ്വപ്നങ്ങളും ആവശ്യങ്ങളും പൊതുജനങ്ങൾക്ക് സമർപ്പിക്കാൻ ഒരു അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളം സിറ്റി ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജു പറഞ്ഞു. നിയമസഭാ പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലമായ പറവൂരിൽ അദാലത്തിന് വേദിയൊരുക്കുന്നത് കൃത്യമായ സന്ദേശമാണ്. അദാലത്തിൽ മുൻ കേന്ദ്ര സഹമന്ത്രിയും ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര, ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ എന്നിവരാണ്, എറണാകുളം ജില്ലയിലെ ജനങ്ങളുടെ സങ്കടങ്ങളും പ്രാദേശിക വികസന സ്വപ്നങ്ങളും, പൊതു വിഷയങ്ങളും കേൾക്കാൻ എത്തുന്നത് എന്ന് അദ്ദേഹം അറിയിച്ചു. 
ദേശ- ഭാഷ -രാഷ്ട്രീയ അതിരുകൾക്ക് അപ്പുറം ജനങ്ങളെ കേൾക്കാനും അവരുടെ ആശങ്കകളും സങ്കടങ്ങളും പ്രാദേശിക സ്വപ്നങ്ങളും പങ്കുവെക്കാൻ എല്ലാവരെയും മെഗാ അദാലത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ശ്രീ കെ എസ് ഷൈജു പറഞ്ഞു. ബിജെപി എറണാകുളം നോർത്ത് ജില്ലാ അധ്യക്ഷൻ എം എ ബ്രഹ്മരാജ്, ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പി പി സജീവ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ഗോകുൽ, ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ ശിവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img