
ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളുടെ ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം
ചെങ്ങന്നൂർ: ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളുടെ 2026-27 പ്രവർത്തന വർഷത്തിലെ ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം ചെങ്ങന്നൂർ സെൻറ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിൽ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നടത്തി.
നേതൃസംഗമം യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡണ്ട് റവ ഫാ
എൽവിൻ തോമസ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡണ്ട് റവ ഫാ ജെയിൻ സി. മാത്യു
ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറിയും
തിരുവല്ല തഹസിൽദാരുമായ ജോബിൻ കെ. ജോർജ് മുഖ്യ സന്ദേശം നൽകി. 2026 ഡിജിറ്റൽ സെൻസസിന്റെ നടപടിക്രമം സമ്മേളനത്തിൽ വിവരിക്കുകയും മലങ്കര സഭയിൽ പ്രഥമമായി യുവജനങ്ങളിലൂടെ ഡിജിറ്റൽ സെൻസസ് നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. ചെങ്ങന്നൂർ സെൻറ് ഇഗ്നേഷ്യസ് കത്തീഡ്രൽ വികാരിയും ഭദ്രാസന കൗൺസിൽ അംഗവുമായ റവ ഫാ
മത്തായി സക്കറിയ, യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി
അപ്രേം കുന്നിൽ , ജോയിൻ സെക്രട്ടറി
ജോഹാൻ ജോസഫ്, റീജിയണൽ സെക്രട്ടറി ,
അബു എബ്രഹാം വീരപ്പള്ളി, കേന്ദ്ര കമ്മിറ്റി അംഗമായ
റോബിൻ ജോ വർഗീസ്, കുമാരി എമിൽ ഡെന്നിസ് എന്നിവർ പ്രസംഗിച്ചു.











