
എറണാകുളം സെയിന്റ് ആൽബർട്സ് കോളേജിൽ പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ് നടത്തിയ മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്സ് പ്രോഗ്രാം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ആവേശത്തിരകളായി ചോദ്യങ്ങൾ;ഉത്തരം പെയ്തിറങ്ങിയ മറുപടിയുമായി സ്പീക്കർനിയമസഭാ സ്പീക്കറും വിദ്യാർഥികളും തമ്മിൽ നടന്ന ചോദ്യോത്തരവേള ആവേശകരമായി. നിയമസഭയിൽേപ്പാലും ഉയരാത്ത ചോദ്യങ്ങൾകൊണ്ട് സ്പീക്കറെ ജെൻസികൾ നേരിട്ടപ്പോൾ അവധാവനതയോടെ കുട്ടികൾക്ക് നിയമസഭാ ക്ലാസെടുത്ത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈയടി നേടി.
എറണാകുളം െസൻറ് ആൽബർട്ട്സ് കോളജ് ഓഡിറ്റോറിയത്തിൽ പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് നടത്തിയ ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്സ്’ പ്രോഗ്രാം പ്രായോഗിക രാഷ്ട്രീയത്തിെൻറ കാണാപ്പുറങ്ങൾ അനാവരണം െചയ്യുന്നതായി മാറി.
ജില്ലയിലെ 20 കോളജുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സംവാദത്തിൽ കോട്ടയത്തെ ഇനിയും നടപ്പിലാകാത്ത ആകാശപ്പാത മുതൽ ആനയിറങ്കൽ ആനത്താരിയിലെ 17 വീടുകൾ വരെ വിഷയമായി.
അധികാരമില്ലാത്ത പത്ത് വർഷം നിർമാണം നിലച്ചുകിടന്ന കോട്ടയം ആകാശപ്പാത ഇനി വൈകാതെ ഉയരുമെന്ന് സെയിൻറ് ജോസഫ് കോളജിലെ ആഷ്ലക്ക് സ്പീക്കർ മറുപടി നൽകി.സോഷ്യൽ മീഡിയ ആൻറി സോഷ്യൽ ആവുേമ്പാഴാണ് നടപടിയെടുക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.പ്രിയദർശിനി സർവീസ് കൊണ്ട് ചെറിയ വിഭാഗം ബസ് സർവീസുകൾക്ക് പ്രശ്നം ഉണ്ടാവുന്നുണ്ടെങ്കിൽ ബഹുഭൂരിപക്ഷം ജനത്തിന് ആശ്വാസം ലഭിക്കുന്നുണ്ടെന്ന് െസയിൻറ് പോൾസ് കോളജിലെ നിവിൻ വർക്കിക്ക് മറുപടി ലഭിച്ചു.
ഭൂരിപക്ഷ വികാരം നീതിബോധത്തിന് എതിരെ വരുേമ്പാൾ അതിനെതിരായ സമീപനമാണ് എടുേക്കണ്ടത്. ജനാധിപത്യപരമായി ശരിയല്ലെന്ന് തോന്നിയാൽപ്പോലും ഇത്തരം ഘട്ടങ്ങളിൽ വിരുദ്ധ നിലപാട് എടുക്കുേമ്പാഴാണ് നീതി പുലരുക. ഇങ്ങനെ തീരുമാനമെടുക്കാൻ പ്രാപ്തി നേടുന്നവരാണ് നേതൃത്വമായി ഉയരുന്നതെന്നും കുസാറ്റിലെ ദേവനന്ദനയോട് സ്പീക്കർ പ്രതികരിച്ചു.
രാഷ്്ട്രീയത്തിൽ നീതിബോധം ഉണ്ടാവണമെങ്കിൽ അത് ആദ്യം വീട്ടിൽ നിന്നാണ് പഠിക്കേണ്ടതെന്ന് ആയുർവേദ കോളജിലെ അൻജു മനോജിന് മറുപടി ലഭിച്ചു.
മുതിർന്ന നേതാക്കൾ യുവാക്കൾക്ക് വഴിമാറേണ്ടതല്ലേയെന്ന വ്യക്തിഗത കുസാറ്റിലെ ഡാനിയേലിെൻറ ചോദ്യത്തിന് ആസാമിലെ ഗണസംഗ്രാം പരിഷത്തിെൻറ അനുഭവം മറുപടിയായി സ്പീക്കർ ചൂണ്ടിക്കാട്ടി. അനുഭവങ്ങളിൽ നിന്ന് പഠിച്ചിറങ്ങിവേണം രാഷ്്്്്ട്രീയത്തിൽ പ്രവേശിക്കാൻ. ജനസമ്മതി നിലനിർത്താൻ കഴിഞ്ഞാലേ അതിജീവിക്കാനൊക്കൂ. അതിന് അനുഭങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആൽബർട്ട്യൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടർ ഫാ. ആൻറണി തോപ്പിൽ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ മാത്യൂ കല്ലിങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സീനിയർ ജേർണലിസ്റ്റ് ജേക്കബ് ജോർജ് മോഡറേറ്റർ ആയിരുന്നു. പ്രൊഫ. കെ.വി തോമസ് സ്വാഗതവും കോളജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജസ്റ്റിൽ റിബേല്ലാ നന്ദിയും പറഞ്ഞു.
മികച്ച ചോദ്യങ്ങൾ ഉന്നയിച്ച ഡാനിയേൽ പി.എസ്, തരുൺ സെബാസ്റ്റ്യൻ, ജീന എന്നിവർക്ക് സ്പീക്കർ ഉപഹാരങ്ങൾ നൽകി. രാജുപോൾ, ബാബു ജോസഫ്, അനുകുരുവിള എന്നിവരായിരുന്നു ജൂറി.
Photo Courtesy - Google







