01:13am 26 September 2026
NEWS
മീ​റ്റ്​ ദി ​േ​ഗ്ര​റ്റ്​ ലീ​ഡേ​ഴ്​​സ്​ പ്രോ​ഗ്രാം നി​യ​മ​സ​ഭാ ഹാ​ളാ​യി മാ​റി
25/09/2026  08:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മീ​റ്റ്​ ദി ​േ​ഗ്ര​റ്റ്​ ലീ​ഡേ​ഴ്​​സ്​ പ്രോ​ഗ്രാം നി​യ​മ​സ​ഭാ ഹാ​ളാ​യി മാ​റി
HIGHLIGHTS

എറണാകുളം സെയിന്റ് ആൽബർട്സ് കോളേജിൽ പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ്‌ നടത്തിയ മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്‌സ് പ്രോഗ്രാം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കൊ​ച്ചി: ആ​വേ​ശ​ത്തി​ര​ക​ളാ​യി ചോ​ദ്യ​ങ്ങ​ൾ;ഉ​ത്ത​രം പെ​യ്​​തി​റ​ങ്ങി​യ മ​റു​പ​ടി​യു​മാ​യി സ്​​പീ​ക്ക​ർനി​യ​മ​സ​ഭാ സ്​​പീ​ക്ക​റും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ ന​ട​ന്ന ചോ​ദ്യോ​ത്ത​ര​വേ​ള ആ​വേ​ശ​ക​ര​മാ​യി. നി​യ​മ​സ​ഭ​യി​ൽ​​േ​പ്പാ​ലും ഉ​യ​രാ​ത്ത ചോ​ദ്യ​ങ്ങ​ൾ​കൊ​ണ്ട്​  സ്​​പീ​ക്ക​റെ ജെ​ൻ​സി​ക​ൾ നേ​രി​ട്ട​പ്പോ​ൾ അ​വ​ധാ​വ​ന​ത​യോ​ടെ കു​ട്ടി​ക​​ൾ​ക്ക്​ നി​യ​മ​സ​ഭാ ക്ലാ​സെ​ടു​ത്ത്​ സ്​​പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ കൈ​യ​ടി നേ​ടി.

എ​റ​ണാ​കു​ളം ​െസ​ൻ​റ്​ ആ​ൽ​ബ​ർ​ട്ട്​​സ്​ കോ​ള​ജ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്രൊ​ഫ. കെ.​വി തോ​മ​സ്​ വി​ദ്യാ​ധ​നം ട്ര​സ്​​റ്റ്​ ന​ട​ത്തി​യ ‘മീ​റ്റ്​ ദ ​ഗ്രേ​റ്റ്​ ലീ​ഡേ​ഴ്​​സ്​’ ​​പ്രോ​ഗ്രാം പ്രാ​യോ​ഗി​ക രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ കാ​ണാ​പ്പു​റ​ങ്ങ​ൾ അ​നാ​വ​ര​ണം ​െച​യ്യു​ന്ന​താ​യി മാ​റി.

ജി​ല്ല​യി​ലെ 20 കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട്​ ന​ട​ത്തി​യ സം​വാ​ദ​ത്തി​ൽ കോ​ട്ട​യ​ത്തെ ഇ​നി​യും ന​ട​പ്പി​ലാ​കാ​ത്ത ആ​കാ​ശ​പ്പാ​ത മു​ത​ൽ ആ​ന​യി​റ​ങ്ക​ൽ ആ​ന​ത്താ​രി​യി​ലെ 17 വീ​ടു​ക​ൾ വ​രെ വി​ഷ​യ​മാ​യി.

അ​ധി​കാ​ര​മി​ല്ലാ​ത്ത പ​ത്ത്​ വ​ർ​ഷം നി​ർ​മാ​ണം നി​ല​ച്ചു​കി​ട​ന്ന കോ​ട്ട​യം ആ​കാ​ശ​പ്പാ​ത ഇ​നി വൈ​കാ​തെ ഉ​യ​രു​മെ​ന്ന്​ സെ​യി​ൻ​റ്​ ജോ​സ​ഫ്​ കോ​ള​ജി​ലെ ആ​ഷ്​​ല​ക്ക്​ സ്​​പീ​ക്ക​ർ മ​റു​പ​ടി ന​ൽ​കി.സോ​ഷ്യ​ൽ മീ​ഡി​യ ആ​ൻ​റി സോ​ഷ്യ​ൽ ആ​വു​േ​മ്പാ​ഴാ​ണ്​ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സ്​ കൊ​ണ്ട്​ ചെ​റി​യ വി​ഭാ​ഗം ബ​സ്​ സ​ർ​വീ​സു​ക​ൾ​ക്ക്​ ​പ്ര​ശ്​​നം ഉ​ണ്ടാ​വു​ന്നു​ണ്ടെ​ങ്കി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ന​ത്തി​ന്​ ആ​ശ്വാ​സം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന്​ ​െസ​യി​ൻ​റ്​ പോ​ൾ​സ്​ കോ​ള​ജി​ലെ നി​വി​ൻ വ​ർ​ക്കി​ക്ക്​ മ​റു​പ​ടി ല​ഭി​ച്ചു.

ഭൂ​രി​പ​ക്ഷ വി​കാ​രം നീ​തി​ബോ​ധ​ത്തി​ന്​ എ​തി​രെ വ​രു​േ​മ്പാ​ൾ അ​തി​നെ​തി​രാ​യ സ​മീ​പ​ന​മാ​ണ്​ എ​ടു​േ​ക്ക​ണ്ട​ത്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ശ​രി​യ​ല്ലെ​ന്ന്​ തോ​ന്നി​യാ​ൽ​പ്പോ​ലും ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ വി​രു​ദ്ധ നി​ല​പാ​ട്​ എ​ടു​ക്കു​േ​മ്പാ​ഴാ​ണ്​ നീ​തി പു​ല​രു​ക. ഇ​ങ്ങ​നെ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പ്രാ​പ്​​തി നേ​ടു​ന്ന​വ​രാ​ണ്​ നേ​തൃ​ത്വ​മാ​യി ഉ​യ​രു​ന്ന​തെ​ന്നും കു​സാ​റ്റി​ലെ ദേ​വ​ന​ന്ദ​ന​യോ​ട്​ സ്​​പീ​ക്ക​ർ പ്ര​തി​ക​രി​ച്ചു.

രാ​ഷ്​​്ട്രീ​യ​ത്തി​ൽ നീ​തി​ബോ​ധം ഉ​ണ്ടാ​വ​ണ​മെ​ങ്കി​ൽ അ​ത്​ ആ​ദ്യം വീ​ട്ടി​ൽ നി​ന്നാ​ണ്​ പ​ഠി​ക്കേ​ണ്ട​തെ​ന്ന്​ ആ​യു​ർ​വേ​ദ കോ​ള​ജി​ലെ അ​ൻ​ജു മ​നോ​ജി​ന്​ മ​റു​പ​ടി ല​ഭി​ച്ചു.

മു​തി​ർ​ന്ന നേ​താ​ക്ക​ൾ യു​വാ​ക്ക​ൾ​ക്ക്​ വ​ഴി​മാ​റേ​ണ്ട​ത​ല്ലേ​യെ​ന്ന വ്യ​ക്​​തി​ഗ​ത കു​സാ​റ്റി​ലെ ഡാ​നി​യേ​ലി​െ​ൻ​റ ചോ​ദ്യ​ത്തി​ന്​ ആ​സാ​മി​ലെ ഗ​ണ​സം​ഗ്രാം പ​രി​ഷ​ത്തി​െ​ൻ​റ അ​നു​ഭ​വം മ​റു​പ​ടി​യാ​യി സ്​​പീ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്ന്​ പ​ഠി​ച്ചി​റ​ങ്ങി​വേ​ണം രാ​ഷ്​​്​്​്​്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ. ജ​ന​സ​മ്മ​തി നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞാ​ലേ അ​തി​ജീ​വി​ക്കാ​നൊ​ക്കൂ. അ​തി​ന്​ അ​നു​ഭ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ആ​ൽ​ബ​ർ​​ട്ട്യ​ൻ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ മാ​നേ​ജ്​​മെ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ ഫാ. ​ആ​ൻ​റ​ണി തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​രാ​പ്പു​ഴ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ​സി​ഞ്ഞോ​ർ മാ​ത്യൂ ക​ല്ലി​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ ജേ​ർ​ണ​ലി​സ്​​റ്റ്​ ജേ​ക്ക​ബ്​ ജോ​ർ​ജ്​ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. പ്രൊ​ഫ. കെ.​വി തോ​മ​സ്​ സ്വാ​ഗ​ത​വും കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ​ഫ്​ ജ​സ്​​റ്റി​ൽ റി​ബ​േ​ല്ലാ ന​ന്ദി​യും പ​റ​ഞ്ഞു. 

മി​ക​ച്ച ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ഡാ​നി​യേ​ൽ പി.​എ​സ്, ത​രു​ൺ സെ​ബാ​സ്​​റ്റ്യ​ൻ, ജീ​ന എ​ന്നി​വ​ർ​ക്ക്​ സ്​​പീ​ക്ക​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. രാ​ജു​പോ​ൾ, ബാ​ബു ജോ​സ​ഫ്, അ​നു​കു​രു​വി​ള എ​ന്നി​വ​രാ​യി​രു​ന്നു ജൂ​റി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img