(25.09. 2026 വെള്ളി)
കൊച്ചി: പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ചു വരുന്ന 'മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്‌സ് ' പദ്ധതി ഇക്കൊല്ലം എറണാകുളം സെയിന്റ് ആൽബർട്ട്സ് കോളേജിൽ നടക്കും.നാളെ രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയും.
രാഷ്ട്രീയ ചിന്തയും ജനാധിപത്യ സംരക്ഷണവും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, സാമൂഹിക വികാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പുതിയ അറിവ് നേടാൻ വിദ്യാർത്ഥികൾക്ക് ഈ സെഷനിൽ അവസരമുണ്ടാവും.വിദ്യാധനം ട്രസ്റ്റ് ട്രസ്റ്റീ പ്രൊഫ. കെ.വി തോമസ് സ്വാഗതം പറയും.ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മാനേജിങ് ഡയറക്ടർ ഡോ. ഫാ.ആന്റണി തോപ്പിൽ അധ്യക്ഷത വഹിക്കും.വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൻസിഞ്ഞോർ മാത്യു കല്ലിങ്ങൽ മുഖ്യ പ്രഭാഷണം നടത്തും.സീനിയർ ജേർണലിസ്റ്റ് ജേക്കബ് ജോർജ് മോഡറേറ്റർ ആയിരിക്കും.സയിന്റ് ആൽബർട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജസ്റ്റിൻ റെബേല്ലോ നന്ദി പറയും.









