08:22pm 29 May 2026
NEWS
മീനാക്ഷി ഇടപ്പള്ളി ജി എച്ച് എസ് എസിൽ പഠിക്കും വിദ്യാഭ്യാസ വകുപ്പ് 3 ലക്ഷം രൂപ അനുവദിക്കും
29/05/2026  07:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മീനാക്ഷി ഇടപ്പള്ളി ജി എച്ച് എസ് എസിൽ പഠിക്കും വിദ്യാഭ്യാസ വകുപ്പ് 3 ലക്ഷം രൂപ അനുവദിക്കും

കൊച്ചി:  ശാരീരിക പരിമിതികളെ തുടർന്ന് ഇഷ്ട വിഷയം പഠിക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്ന തൃപ്പൂണിത്തുറ എരൂർ സ്വദേശി മീനാക്ഷിക്ക് ആശ്വാസമായി  സർക്കാരും വിദ്യാഭ്യാസ വകുപ്പും. മീനാക്ഷിക്ക് ഇടപ്പള്ളി ജി എച്ച് എസ് എസിൽ പഠിക്കാൻ സൗകര്യമൊരുക്കും. ഇവിടെ റാമ്പ് നിർമിക്കുന്നതിനായി 3 ലക്ഷം രൂപ വിദ്യാഭ്യാസ വകുപ്പ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ച ദീപക് ജോയ് എം എൽ എ യ്ക്ക് മന്ത്രി ഉറപ്പ് നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി വിദ്യാഭ്യാസ മന്ത്രി നേരിട്ട് സംസാരിച്ചാണ് ധനസഹായം ഉറപ്പാക്കിയത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കഴിഞ്ഞ ദിവസം മീനാക്ഷിയെ ഫോണിൽ വിളിച്ചിരുന്നു. മീനാക്ഷിക്ക്  പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിനാവശ്യമായ നടപടികൾ ഏകോപിപ്പിക്കാൻ ദീപക് ജോയ് എം എൽ എ യെ ചുമതലപ്പെടുത്തിയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ എ ശങ്കരനാരായണനുമായി ദീപക് ജോയ് സംസാരിച്ചതിനെ തുടർന്നാണ് റാംപ് നിർമിക്കാൻ തീരുമാനമായത്. ഒരു ലക്ഷം രൂപ ഇതിനായി പിടിഎ നൽകും. കമ്പ്യൂട്ടർ സയൻസ് കോഴ്സാണ് മീനാക്ഷി എടുത്തിട്ടുള്ളത്. മാത്സ് ലാബ് ഒഴികെയുള്ളവ താഴത്തെ നിലയിലാണ്. മീനാക്ഷിക്ക് മാത്സ് പ്രാക്ടിക്കൽ ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചതായും ദീപക് ജോയ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img