01:39am 10 September 2026
NEWS
നന്നാട് കോട്ടയത്ത് കാവ് ഭദ്രകാളീക്ഷേത്രം മീനഭരണി മഹോത്സവം
12/03/2026  02:03 PM IST
NILA
നന്നാട് കോട്ടയത്ത് കാവ് ഭദ്രകാളീക്ഷേത്രം മീനഭരണി മഹോത്സവം.


ചെങ്ങന്നൂർ:  തിരുവൻവണ്ടൂർ,നന്നാട് കോട്ടയത്തു കാവ് ഭദ്രകാളീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനു 15 ന് തുടക്കമാകും.15 ,  16 ദിവസങ്ങളിൽ പറയ്‌ക്കെഴുന്നള്ളിപ്പ്,
17 ന് രാവിലെ 6 മുതൽ  അഖണ്ഡനാമജപയജ്ഞ൦, രാത്രി 7.30-ന് അനുഷ്ഠാന കലാരൂപമായ മുടിയേറ്റ് . 18-ന്  ശ്രീമദ് ദേവീഭാഗവത പാരായണം ,ആചാര്യൻ കണ്ണൻ വനവാതുക്കര, യജ്ഞ പൗരാണികൻ ചെറുകോൽ ഉണ്ണികൃഷ്ണൻ. ഉച്ചയ്ക്ക് 1-ന് അന്നദാനം. രാത്രി 8 -ന് ഭജൻസ്,
19-ന്  പതിവ് പരിപാടികൾക്കു പുറമേ രാത്രി 8 -ന് ഭജൻസ് .20 ന് രാത്രി 7 ന് കൈകൊട്ടിക്കളി .
21-ന് രാവിലെ 7 ന് 
ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ 
വിശേഷാൽ കലശപൂജ ,നവകം ,പഞ്ചഗവ്യം, വൈകിട്ട് 6-ന് സോപാന സംഗീതം , 6.45 ന് കുങ്കുമാഭിഷേകം. രാത്രി 7.30 ന് പിന്നൽ തിരുവാതിര .
മീനഭരണി ദിവസമായ 22 ന് 
രാവിലെ 9 -ന് പൊങ്കാല സമർപ്പണം ,മേൽശാന്തി മരങ്ങാട്ടുമഠം പരമേശ്വരര് ഗോവിന്ദൻ നമ്പൂതി ഭദ്രദീപം തെളിയിക്കും.
10 ന് - സോപാന സംഗീതം,
ഉച്ചയ്ക്ക് -1 ന്
സമൂഹസദ്യ,
വൈകിട്ട് - 5.30 ന് തിരുവൻവണ്ടൂർ ക്ഷേത്രസന്നിധിയിലേക്കുള്ള എഴുന്നെള്ളിപ്പ് , 7 ന് 
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം കോട്ടയത്തുകാവ് ക്ഷേത്രത്തിലേക്ക് എതിരേൽപ്പ് ഘോഷയാത്ര .തുടർന്ന്
അൻ പൊലി സമർപ്പണം
രാത്രി - 11 ന് പുറക്കളത്തിൽ
വലിയ ഗുരുതി എന്നിവ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img