08:50am 13 November 2026
NEWS
പാട്ടുംകളം ശ്രീകാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും
23/03/2026  09:05 PM IST
nila
പാട്ടുംകളം ശ്രീകാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും

പാണ്ടനാട്:- പാട്ടും കളം ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ആരംഭിച്ചു.
സമാപന ദിവസമായ 24 ചൊവ്വാഴ്ച  രാവിലെ 5 മണിക്ക് ഗണപതി ഹോമം, തുടർന്നുള്ള പൂജകൾ ,9 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അടിമുറ്റത്ത് മഠ സുരേഷ് ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കലശം, കാവ്പൂജ തുടർന്ന് പുള്ളുവൻ പാട്ട് , വൈകിട്ട് 5 മണിക്ക് തൃക്കണ്ണ്യപുരം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മിത്രമഠം ജംഗ്ഷനിൽ എത്തി തിരികെ
പാട്ടും കളം ക്ഷേത്രത്തിൽ എത്തിച്ചേരും.
 ഘോഷയാത്രയിൽ നന്ദികേശൻ ,കരകം, പാണ്ടിമേളo ശിങ്കാരിമേളം. തെയ്യം,കൈകൊട്ടികളി എന്നിവ അകമ്പടി സേവിക്കുന്നതായിരിക്കും'. 8 മണിക്ക് സേവ, തിരുവാതിര, കൈ കൊട്ടി കളി എന്നിവ ഉണ്ടായിരിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.