
മെഡിവിഷന്‍ ലബോറട്ടറീസും ടാറ്റ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഓങ്കോപാത്തോളജിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ച ധാരണാപത്രം കൈമാറല്‍ ചടങ്ങ്. ടാറ്റ കാന്‍സര്‍ കെയര്‍ സെന്റര്‍ ചീഫ് അഡൈ്വസര്‍ ഡോ. കൈലാഷ് ശര്‍മ, ടാറ്റാ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് ചീഫ് എക്സിക്യൂട്ടീവുമായ ഡോ. ശൈലേഷ് വി ശ്രീകണ്ഠേ, മെഡിവിഷന്‍ ഡയറക്ടര്‍മാരായ ബിബു പുന്നൂരാന്‍, ബേര്‍ളി സിറിയക്ക് എന്നിവർ സമീപം.
കൊച്ചി: കാന്‍സര്‍ രോഗനിര്‍ണയം കൂടുതല്‍ കൃത്യവും സമഗ്രവുമാക്കുന്നതിനായി മെഡിവിഷന്‍ ലബോറട്ടറീസും ടാറ്റ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഓങ്കോപാത്തോളജിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. അവന്യൂ റീജന്റില്‍ നടന്ന പരിപാടിയില്‍ മെഡിവിഷന്‍ ഡയറക്ടര്‍ ബിബു പുന്നൂരാനും ടാറ്റാ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് ചീഫ് എക്സിക്യൂട്ടീവുമായ ഡോ. ശൈലേഷ് വി ശ്രീകണ്ഠേ യും ധാരണാപത്രം കൈമാറി.
കാന്‍സര്‍ രോഗനിര്‍ണയത്തില്‍ ഹിസ്റ്റോപാത്തോളജി, ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി (ഐ എച്ച് സി), മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്സ് എന്നീ പരിശോധനാ മേഖലകളെ ഏകോപിപ്പിച്ച് സമഗ്രവും ചികിത്സയ്ക്ക് സഹായകവുമായ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. അനുയോജ്യമായ പരിശോധനകള്‍ തെരഞ്ഞെടുക്കുന്നതിനും വിവിധ പരിശോധനാഫലങ്ങള്‍ സംയോജിപ്പിച്ച് രോഗനിര്‍ണയം കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ഇതിലൂടെ സാധിക്കും.
കാൻസർ ചികിത്സാ രംഗത്ത് ഇന്ത്യയിൽ ഏറ്റവും പ്രഗത്ഭർ എന്നതിനോടൊപ്പം ടാറ്റയുടെയും മെഡിവിഷൻ്റേയും മൂല്യങ്ങളും ഒത്തുപോകുന്നതിനാലാണ് ദീർഘനാളത്തെ ചർച്ചകൾക്കു ശേഷം ഇരു വിഭാഗവും ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ തീരുമാനിച്ചത്.
ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ടാറ്റ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഓങ്കോപാത്തോളജിയുമായി സഹകരിക്കാന്‍ മെഡിവിഷന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ബിബു പുന്നൂരാന്‍ പറഞ്ഞു.
കാന്‍സര്‍ ചികിത്സയും രോഗനിര്‍ണയവും ഓരോ ദിവസവും പുതിയ മുന്നേറ്റങ്ങളിലൂടെ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ലബോറട്ടറികളിലൊന്നുമായാണ് തങ്ങള്‍ സഹകരിക്കുന്നതെന്ന് മെഡിവിഷന്‍ ഡയറക്ടര്‍ ബേര്‍ളി സിറിയക്ക് വ്യക്തമാക്കി.
കേരളത്തിലുടനീളമുള്ള രോഗികള്‍ക്ക് ഏറ്റവും മികച്ച രോഗനിര്‍ണയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സഹകരണം മികച്ച സംഭാവനകള്‍ നല്‍കുമെന്നും മെഡിവിഷന്റെ സ്വന്തം കേന്ദ്രങ്ങളിലൂടെയും സെന്റര്‍ ഫോര്‍ ഓങ്കോപാത്തോളജിയുടെ അത്യാധുനിക സംവിധാനങ്ങളിലൂടെയും രോഗികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദമാക്കി.
ദീര്‍ഘവീക്ഷണത്തോടെയാണ് മെഡിവിഷന്‍ സഹകരണത്തിന് മുന്നോട്ടുവന്നതെന്നും ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ടാറ്റ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഓങ്കോപാത്തോളജിയുമായി സഹകരിക്കാനുള്ള അവരുടെ താത്പര്യം ഏറെ അഭിനന്ദനാര്‍ഹമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഡോ. ശൈലേഷ് വി ശ്രികണ്ഠേ പറഞ്ഞു. പുതിയ കാലത്ത് ഓങ്കോപാത്തോളജിയുടെ പ്രാധാന്യം വളരെ വലുതാണെന്നും ഓങ്കോപാത്തോളജിസ്റ്റുകളുടെ സഹായമില്ലാതെ കാന്‍സര്‍ ചികിത്സയില്‍ തുടര്‍നടപടികള്‍ക്കുള്ള ശരിയായ ദിശ നിര്‍ണയിക്കുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
മെഡിവിഷന്‍ ഡയറക്ടര്‍ ബേര്‍ളി സിറിയക്ക്, സെന്റര്‍ ഫോര്‍ ഓങ്കോപാതോളജി ഓപറേഷന്‍സ് ഹെഡും സീനിയര്‍ കണ്‍സള്‍ട്ടന്റ് പാതോളജിസ്റ്റുമായ ഡോ. ശില്പ പഭുദേസായി, പ്രൊക്യുര്‍മെന്റ് ലീഡും സീനിയര്‍ കണ്‍സള്‍ട്ടന്റ് പാതോളജസിറ്റുമായ ഡോ. വിനിത പന്ത്, ടാറ്റ കാന്‍സര്‍ കെയര്‍ സെന്റര്‍ ചീഫ് അഡൈ്വസര്‍ ഡോ. കൈലാഷ് ശര്‍മ, മെഡിവിഷന്‍ കണ്‍സള്‍ട്ടന്റ് പാതോളജിസ്റ്റ് ഡോ. സ്മൃതി സാറ തോമസ് എന്നിവര്‍ പ്രസംഗിച്ചു. മെഡിവിഷനിലെ സീനിയര്‍ പാതോളജിസ്റ്റ് ഡോ. ജോസ്നാ റോയ് ബാബു സ്വാഗതവും ഡോ. സി ആർ.ഹേമ നന്ദിയും പറഞ്ഞു.
Photo Courtesy - Google







