05:42pm 11 November 2026
NEWS
മെഡിക്കോ ഫെസ്റ്റിന് തുടക്കമായി
23/10/2025  09:49 PM IST
നാസർ
മെഡിക്കോ ഫെസ്റ്റിന് തുടക്കമായി

തിരുവനന്തപുരം: പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിലും മാതൃക കാണിക്കുന്ന മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർഥി കളുടെ മെഡിക്കോ ഫെസ്റ്റിന് തുടക്കമായി.മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർഥികളുംഅധ്യാപകരും മാനേജ്മെൻ്റും ചേർന്നു നൽകിയ അഞ്ചൂറിലധികം വരുന്ന ഭക്ഷണ പൊതികൾ ചെയർപേഴ്സൺ  ജിജി ജോസഫ് മെഡിക്കൊ ഫെസ്റ്റ് കോർഡിനേറ്റർ അലക്സ് ജെയിംസ് എന്നിവർ ചേർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും മറ്റു വയോധികർക്കും നൽകിയാണ് മെഡിക്കൊ ഫെസ്റ്റ് 2025 ന് തുടക്കം കുറിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തമ്പാനൂർ റെയിൽവേസ്റ്റേഷൻ, ബസ്റ്റാൻഡ് എന്നിവിടങ്ങളിലെ നിർധനരായവർക്കും ആർ.സി.സിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഒരു നേരത്തെ ഭക്ഷണം മാസത്തിൽ ഒരു തവണ കൊടുത്തു വരാറുണ്ടെന്നും ചെയർപേഴ്സൺ ജിജി ജോസഫ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img