04:06am 06 October 2026
NEWS
വൈദ്യശാസ്ത്ര നൊബേൽ മൂന്ന് ശാസ്ത്രജ്ഞർക്ക്; ഒപ്‌റ്റോജെനെറ്റിക്‌സ് ഗവേഷണത്തിന് അംഗീകാരം
05/10/2026  03:36 PM IST
nila
വൈദ്യശാസ്ത്ര നൊബേൽ മൂന്ന് ശാസ്ത്രജ്ഞർക്ക്; ഒപ്‌റ്റോജെനെറ്റിക്‌സ് ഗവേഷണത്തിന് അംഗീകാരം

 


സ്റ്റോക്ഹോം: വൈദ്യശാസ്ത്ര നൊബേൽ മൂന്ന് ശാസ്ത്രജ്ഞർക്ക്. കാൾ ഡീസെറോത്ത്, പീറ്റർ ഹെഗ്മാൻ, ജോർജ് നഗൽ എന്നിവരാണ് 2026ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹരായത്. ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകളെയും ഒപ്‌റ്റോജെനെറ്റിക്‌സ് എന്ന സാങ്കേതികവിദ്യയെയും കുറിച്ചുള്ള നിർണായക കണ്ടെത്തലുകൾ പരിഗണിച്ചാണ് പുരസ്കാരം.

സ്റ്റോക്ക്‌ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന നൊബേൽ അസംബ്ലിയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. പ്രകാശം ഉപയോഗിച്ച് കോശങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും പഠിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യകളുടെ വികസനത്തിലാണ് മൂവരുടെയും ഗവേഷണങ്ങൾ നിർണായകമായത്.

ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും മനുഷ്യരാശിക്ക് വലിയ പ്രാധാന്യമുള്ള കണ്ടെത്തലുകൾ നടത്തുന്ന ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനാണ് ഓരോ വർഷവും വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img