
സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായിട്ടാണ് സൗത്ത് ബ്ലോക്കിൽ 'ബെസ്റ്റ് 360 ക്ലിനിക്ക് ആരംഭിക്കുന്നത്. സ്ത്രീകളിൽ സ്തനങ്ങളിൽ പ്രായത്തിനനുസരിച്ച് പല രീതികളിലുള്ള മാറ്റങ്ങളുണ്ടാവാം. അതെല്ലാം കാൻസർ ആകണമെന്നില്ല. അത്തരം സംശയങ്ങൾ അല്ലെങ്കിൽ ലക്ഷണങ്ങൾ അത് അതിവേഗം വിദഗ്ധ പരിശോധന നടത്തി പരിഹരിക്കാനും, വേണ്ട മാർഗനിർദ്ദേശങ്ങളും, ചികിത്സയും ഉറപ്പാക്കുക എന്നുള്ളതാണ് ഈ ക്ലിനിക്കിന്റെ പ്രധാന ഉദ്ദേശം. ഇതോടൊപ്പം തന്നെ കാൻസർ സ്ക്രീനിംഗ്, കാൻസർ പ്രിവന്റീവ് ക്ലിനിക്ക്, ജീവിതശൈലി മാറ്റങ്ങളും, ഭക്ഷണക്രമീകരണങ്ങളും കൊണ്ട് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ലൈഫ്സ്റ്റൈൽ ക്ലിനിക്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഔദ്യോഗികമായി നാളെ (11.10.2025) രാവിലെ 11 മണിക്ക് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സൗത്ത് ബ്ലോക്കിൽ അമ്മ സംഘടനയുടെ പ്രസിഡന്റ് ശ്രീമതി. ശ്വേത മേനോനും കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് തുടക്കം കുറിക്കും .
സ്താനാർബുദ മരണ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി "ബെസ്റ്റ് 360' എന്ന പേരിൽ 'CHECK MATE CAMPAIGN ആശുപത്രിയുടെ സൗത്ത് ബ്ലോക്കിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഡോ. ശ്യാം വിക്രം, ഡോ. വരുൺ രാജൻ, ഡോ. സൂരജ് സാലി എന്നീ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
പ്രസ്സ് മീറ്റൽ:പങ്കെടുത്തവർ ഡോ. പി വി ലൂയിസ്, ഡോ. വരുൺ രാജൻ, ഡോ. ശ്യാം വിക്രം.








