NEWS
എറണാകുളത്ത് ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
05/01/2025 12:21 PM IST
nila

എറണാകുളത്ത് ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് ഫാത്തിമത്. രാത്രിയാണ് സുഹൃത്തായ പെൺകുട്ടിക്കൊപ്പം നടക്കവെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ഫാത്തിമത് വീണത്. കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മറ്റൊരു പെൺകുട്ടിക്കൊപ്പം ഹോസ്റ്റലിന്റെ ഏഴാം നിലയിലെ ഇടനാഴിയുടെ ഭാഗത്ത് കൂടി നടന്ന് പോവുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി താഴേക്ക് വീണത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. കാൽ തെറ്റി പുറകിലേക്ക് മറിഞ്ഞ് വീണതാകാം എന്നാണ് പൊലീസ് പറയുന്നത്. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











