
ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ
പരുമല തീർത്ഥാടകർക്കായി മെഡിക്കൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ചെങ്ങന്നൂർ പാണ്ടനാട് പരുമല റോഡിൽ പുത്തൻ വീട്ടിൽ പടിക്കു സമീപമാണ് ഹെൽപ്പ് ഡെസ്ക്
തുറന്നത്. തീർത്ഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര ചികിത്സാ സഹായം നൽകുന്നതിനുമൊപ്പം വിശ്രമ കേന്ദ്രവും ലഘു ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കരുണ ഗവേണിംഗ് കൗൺസിൽ അംഗം ഷാജി പട്ടന്താനം ഹെൽത്ത് ഡെസ്ക് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ
ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.
കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള , ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ എം കെ മനോജ്, വി വി അജയൻ, കെ കെ ചന്ദ്രൻ, വി ജി അജീഷ് , അഡ്വ ദിവ്യ ഉണ്ണികൃഷ്ണൻ,
മോൻസി മോഡിയിൽ, കെ എസ് അഭിജിത്, മോഹനൻ പിള്ള, വി വിനീഷ് കുമാർ,
ശങ്കരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.











