03:51am 29 October 2026
NEWS
മെഡിക്കൽ കോളജിലെ ഡോക്ടറായ യുവതി താമസസ്ഥലത്ത് മരിച്ചനിലയിൽ


22/07/2025  11:10 AM IST
nila
 മെഡിക്കൽ കോളജിലെ ഡോക്ടറായ യുവതി താമസസ്ഥലത്ത് മരിച്ചനിലയിൽ

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറായ യുവതി താമസസ്ഥലത്ത് മരിച്ചനിലയിൽ. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റ്  സി.കെ.ഫർസീനയാണ് മരിച്ചത്. വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യയാണ് മുപ്പത്തഞ്ചുകാരിയായ ഫർസീന.

മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണു യുവതിയെ മരിച്ചനിലയിൽ കണ്ടത്തിയത്. വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റേറ്റസ് ആയി വയ്ക്കുകയും ചെയ്തു. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img