10:29pm 19 April 2026
NEWS
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
19/04/2026  06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
HIGHLIGHTS

ലോകാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ എറണാകുളം ലൂർദ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് NSS അംഗങ്ങളും എറണാകുളം എസ്. എൻ. വി സദനം ട്രസ്റ്റ് ഭാരവാഹികളോടൊപ്പം.

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെയും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് NSS യൂണിറ്റിന്റെയും എറണാകുളം എസ്. എൻ. വി സദനം ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി കൺസൾട്ടന്റ്  ഗൈനക്കോളജിസ്റ്റ് ഡോ. കാർത്തിക ചങ്കരത്ത് സ്ത്രീകൾക്കായി ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. ലോക ആരോഗ്യ ദിനാചരണങ്ങളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എറണാകുളം എസ്. എൻ. വി. സദനം ട്രസ്റ്റ് ഹാളിൽ നടത്തിയ ക്യാമ്പിൻ്റെ  ഭാഗമായി ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ ഹെൽത്ത്‌ എക്സ്പോയും സംഘടിപ്പിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.