03:36am 20 October 2026
NEWS
സി.ഐ.സിയും ഹാർട്ട് ഹോസ്പിറ്റലും ചേർന്ന് നടത്തിയമെഡിക്കൽ ക്യാമ്പ്നൂറുകണക്കിനാളുകൾക്ക് തുണയായി
04/03/2025  11:47 PM IST
സി.ഐ.സിയും ഹാർട്ട് ഹോസ്പിറ്റലും ചേർന്ന് നടത്തിയമെഡിക്കൽ ക്യാമ്പ്നൂറുകണക്കിനാളുകൾക്ക് തുണയായി

ദോഹ: ആരോഗ്യകരമായ റമദാൻ മാസത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹമദ് ഹാർട്ട് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച നാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി. നേരത്തെ സി.ഐ.സി സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽനിന്ന് റഫർ ചെയ്യപ്പെട്ടവരും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവരിൽനിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുമായ ആളുകളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്. 'റമദാന് വേണ്ടി ഹൃദയം ഒരുക്കാം' എന്ന മുദ്രാവാക്യവുമായി ഹാർട്ട് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൻ്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ പരിപാടികളും നടന്നു. ഡോ. സജ്ജാദ്, ഡോ. ജിജി മാത്യു എന്നിവർ ബോധവൽകരണ ക്ലാസുകൾ നയിച്ചു. ഹൃദ്രോഗ വിദഗ്ധരായ ഡോ. ജാസിം, ഡോ. അൻവർ, ഡോ. ഷാഹിദ്, ഡോ. സജ്ജാദ് എന്നിവർ സൗജന്യമായി വിദഗ്ധ പരിശോധനകൾക്ക് നേതൃത്വം നൽകി. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ഹമദ് ഹാർട്ട് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു.സമാപന ചടങ്ങിൽ എച്ച്.എം.സിയുടെ ഉപഹാരം ഡോ:അൻവറിൽ നിന്ന് സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കിഴിശ്ശേരി ഏറ്റുവാങ്ങി. ഹെഡ് നഴ്സ് ഓഫ് ആക്സസ് & ഫ്ലോ റഗ്ദ അഹമദ് സ്വാഗതവും കാർഡിയോളജിസ്റ്റ് ഡോ. സ്മിത അനിൽ നന്ദിയും പറഞ്ഞു. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, പി.ആർ ഹെഡ് നൗഫൽ പാലേരി, സെൻട്രൽ അഡ്വൈസറി കൗൺസിൽ അംഗങ്ങളായ സുധീർ ടി.കെ, ബഷീർ അഹമ്മദ്, ക്യാമ്പ് കൺവീനർ അഷ്റഫ് മീരാൻ എന്നിവർ സംബന്ധിച്ചു. ഷഫീഖ് ഖാലിദ് ,സിദ്ധീഖ് വേങ്ങര, ത്വാഹിർ ടി.കെ, ജമീല മമ്മു, മുഹമ്മദ് ഉസ്മാൻ, സലീം ഇസ്മായിൽ, മുഹമ്മദ് റഫീഖ് ടി.എ, മുഹമ്മദ് സാദത്ത്, ഫായിസ് ഉളിയിൽ, മുഫീദ് ഹനീഫ, അലി കണ്ടാനത്ത്, ഷംസുദ്ദീൻ കണ്ണോത്ത്, മുഹമ്മദ് എം ഖാദർ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img