02:32pm 20 September 2026
NEWS
ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി
19/09/2026  09:46 AM IST
nila
ചെങ്ങന്നൂർ ബി ആർ സി യുടെ  നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

ചെങ്ങന്നൂർ: സമഗ്ര ശിക്ഷാ കേരളം, ചെങ്ങന്നൂർ ബി ആർ സി യുടെ  നേതൃത്വത്തിൽ 2026 -27 അക്കാദമിക വർഷത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന ഓർത്തോ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ്
നടത്തി.
 ചെങ്ങന്നൂർ ബിആർസിയിൽ നടത്തിയ
 ക്യാമ്പ് ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബി.പി സി  പ്രവീൺ വി. നായർ, ബി ആർ സി ട്രെയിനർ മനോജ് കുമാർ എം , സ്പെഷ്യൽ എജ്യൂക്കേറ്റർമാരായ റീന ടി , മുബീന ഐ എൽ എന്നിവർ 
പ്രസംഗിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ  ഡോക്ടർമാരായ ഡോ.കോശി ഇടിക്കുള, ഡോ അർച്ചന ഉദയൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 45 ലധികം കുട്ടികൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img